പേടിഎം ഐപിഒ; നിലമെച്ചപ്പെട്ടത് അവസാനദിവസം, മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം ഏറെ പിന്നില്‍

പേടിഎം ഐപിഓയ്ക്ക് തണുപ്പന്‍ സ്വീകരണമാണ് ആദ്യ ദിവസം ലഭിച്ചതെങ്കിലും പിന്നീട് നില മെച്ചപ്പെട്ട് മൂന്നാം ദിവസം പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷന്‍ നേടി. നവംബര്‍ എട്ടിന് ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറന്നെങ്കിലും ആദ്യ ദിനം 36% രണ്ടാം ദിനം ഏകദേശം 56 % എന്ന നിലയ്ക്കാണ് തുടര്‍ന്നിരുന്നത്.

മൂന്നാം ദിവസമായ നവംബര്‍ 10 ന് ഇഷ്യു ആരംഭിച്ച് ഏതാനും മണിക്കൂര്‍ വരെ 4.83 കോടി ഓഹരികളില്‍ 2.65 മാത്രമാണ് എന്നാല്‍ ക്ലോസ് ചെയ്യുമ്പോള്‍ 9.14 കോടി ഓഹരികള്‍ക്കായി ആവശ്യക്കാരെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇഷ്യുവിന്റെ അവസാന ദിവസം 18,000 കോടി രൂപയിലധികം വരുന്ന സ്റ്റോക്ക് ഓഫര്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെങ്കിലും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഫണ്ടുകള്‍ ഏറെ പിന്നില്‍.
48.4 ദശലക്ഷത്തില്‍ 3,48,828 ഓഹരികള്‍ മാത്രമാണ് ലേലം വിളിച്ചത്. സമീപകാലത്തെ ഒരു ഐപിഒയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ പങ്കാളിത്തമായിരുന്നു ഇത്. 8,300 കോടിയുടെ ഐപിഓയില്‍ 8300 കോടിയുടെ പുതിയ ഓഹരികളും 10000 കോടിയുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരുന്നു പേടിഎമ്മിന്റേത്.
ഓഹരിയൊന്നിന് 2,080 മുതല്‍ 2,150 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. ഓഫറിന്റെ 75 ശതമാനം വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുമാണ് മാറ്റിവച്ചിരുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it