Begin typing your search above and press return to search.
പേടിഎമ്മിന് സെബിയുടെ അനുമതി; ഇന്ത്യ കാണാനൊരുങ്ങുന്നത് ഏറ്റവും വലിയ ഐപിഒ
പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബി അനുമതി ലഭിച്ചു. 16,600 കോടി രൂപ വരെ കരട് പ്രോസ്പെക്ടസ് ആണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ഓഡി നല്‍കിയത്.
പേടിഎമ്മിന്റെ ഐപിഒയില്‍ 8,300 കോടി ഡോളര്‍ വരെ പുതിയ ഇഷ്യു, 8,300 കോടി രൂപ യുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയായിരിക്കും ഉള്‍പ്പെടുക. സെബിയുടെ അപ്രൂവല്‍ കിട്ടിയതോടെ പേടിഎമ്മിന് തുടര്‍ നടപടികളിലേക്ക് പ്രവേശിക്കാം.
ഓഹരി വില്‍പ്പന ദീപാവലിയോടനുബന്ധിച്ച് നവംബര്‍ നാലിനാണ് നടത്താന്‍ കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്.
20 -24 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയരാനാണ് രാജ്യത്തെ ഏറ്റവും വലിയ യുണികോണ്‍ സ്റ്റാട്ടപ്പുകളിലൊന്നായ പേടിഎം ലക്ഷ്യമിട്ടിട്ടുള്ളത്.
വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വണ്‍97 കമ്യൂണിക്കേഷന്‍സ് ഐപിഓയ്ക്ക് ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ആക്സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരായിരിക്കും ബുക്കിംഗ് റണ്ണിംഗ് മാനേജര്‍മാര്‍.
Next Story
Videos