ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗോള മദ്യ ബ്രാന്‍ഡും; ഓഹരി വില്പന നീക്കം തുടങ്ങി ഷിവാസ് റീഗലിന്റെ ഉടമകള്‍

റോയല്‍ സ്റ്റാഗ്, ബ്ലെന്‍ടേഴ്‌സ് പ്രൈഡ്, 100 പൈപ്പേഴ്‌സ്, റോയല്‍ സല്യൂട്ട് തുടങ്ങി പത്തോളം ബ്രാന്‍ഡുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്
ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗോള മദ്യ ബ്രാന്‍ഡും; ഓഹരി വില്പന നീക്കം തുടങ്ങി ഷിവാസ് റീഗലിന്റെ ഉടമകള്‍
Published on

ഷിവാസ് റീഗല്‍ (Chivas Regal whisky), അബ്‌സല്യൂട്ട് വോഡ്ക എന്നീ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ പെര്‍ണോള്‍ഡ് റിക്കാര്‍ഡ് സൗത്ത് ഏഷ്യ (Pernod Ricard SA) ഇന്ത്യയില്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ പെര്‍ണോള്‍ഡ് റിക്കാര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓഹരിവില്പനയ്ക്കായി ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിനെ ഉപദേശകരായി നിശ്ചയിച്ചു.

പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ടേഴ്‌സ് പ്രൈഡ്, 100 പൈപ്പേഴ്‌സ്, റോയല്‍ സല്യൂട്ട് തുടങ്ങി പത്തോളം ബ്രാന്‍ഡുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. 1,500ലേറെ ജീവനക്കാരും 24 നിര്‍മാണ യൂണിറ്റുകളും കമ്പനിക്ക് ഇന്ത്യയിലുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിനെ തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസിന് വിറ്റത്. 4,150 കോടി രൂപയുടേതായിരുന്നു ഇടപാട്.

2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ വലിയ വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. പ്രീമിയം ബ്രാന്‍ഡുകള്‍ രണ്ടക്കത്തിനടുത്ത് വളര്‍ച്ച രേഖപ്പെടുത്തി.

ട്രെന്റ് പിന്തുടര്‍ന്ന് ആഗോള വമ്പന്മാര്‍

ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത് മൂലധനം സമാഹരിക്കുന്ന ആഗോള കമ്പനികളുടെ ലിസ്റ്റിലേക്കാണ് പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെയും വരവ്. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, എല്‍ജി ഇലക്ട്രോണിക്‌സ് തുടങ്ങി ബഹുരാഷ്ട്ര കമ്പനികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരുന്നു. ഈ നിരയിലേക്കാണ് പെര്‍ണോള്‍ഡും വരുന്നത്.

2025ല്‍ 96 കമ്പനികളാണ് മെയിന്‍ബോര്‍ഡ് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തത്. ഇതില്‍ 40 എണ്ണവും അവസാന മൂന്നു മാസമായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയുടെ അനിശ്ചിതാവസ്ഥ പല കമ്പനികളെയും ലിസ്റ്റിംഗ് നീട്ടിവയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നു.

Pernod Ricard plans an IPO in India, appointing Goldman Sachs as advisor to tap capital markets amid strong growth

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com