കയറ്റുമതിയില്‍ നിന്ന് റെക്കോഡ് നേട്ടവുമായി ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഗവേഷണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രമുഖ ഫാര്‍മ കമ്പനിയാണ് നാറ്റ്‌കോ ഫാര്‍മ (Natco Pharma Ltd ). 2023-24ല്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.ന്നീ
1. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ ഫോര്‍മുലേഷന്‍സ് കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്ന് റെക്കോഡ് വരുമാനം നേടാന്‍ സാധിച്ചു. ആദ്യമായി 3,000 കോടി രൂപ എന്ന നാഴികക്കല്ല് നേടാന്‍ സാധിച്ചു (62 ശതമാനം വാര്‍ഷിക വര്‍ധന). കൂടാതെ ആക്റ്റീവ് ഫാര്‍മസ്യുട്ടിക്കല്‍ ഇന്‍ഗ്രിഡിയെന്റ് (എ.പി.ഐ) ബിസിനസിലും മുന്നേറ്റം നടത്താന്‍ സാധിച്ചു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 110 ശതമാനം വര്‍ധിച്ച് 1254 കോടി രൂപയായി. അമേരിക്ക, ബ്രസീല്‍, കാനഡ എന്നീ വിപണികളിലാണ് പ്രധാനമായും കയറ്റുമതി വര്‍ധിച്ചത്.
2. ഫോര്‍മുലേഷന്‍ ബിസിനസ് 69 ശതമാനം വര്‍ധിച്ചു, തുടര്‍ന്നും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. കൊളംബിയ ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ ഉപകമ്പനികള്‍ സ്ഥാപിച്ചു. ഇവിടെ ബ്രാന്‍ഡഡ് ജനറിക്‌സ് മരുന്നുകള്‍, സങ്കീര്‍ണമായ ജനറിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ബിസിനസ് കേന്ദ്രികരിക്കുന്നത്. (ജനറിക്‌സ് മരുന്നുകള്‍ എന്നാല്‍ പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍).
4. പുതിയ മരുന്നുകള്‍ പുറത്തിറക്കി അനുമതി ലഭിക്കുന്ന വിവിധ ഘട്ടങ്ങളിലാണ്. ഭാരം കുറക്കാനുള്ള ഔഷധം, അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ തടയാനുള്ള ഔഷധങ്ങള്‍ തുടങ്ങിയവയാണ് പുതിയതായി പുറത്തിറക്കുന്നത്. ഈ വിഭാഗങ്ങളില്‍ ഉള്ള മരുന്നുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്.
5. കാര്‍ഷിക ബിസിനസില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനായി മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ കര്‍ഷകരുമായി ബന്ധപെടുന്നുണ്ട്. അഗ്രോ ബിസിനസില്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് വരുമാനം ഇരട്ടിപ്പിച്ചു 200-300 കോടി രൂപ നേടാന്‍ സാധിക്കും. പരസ്യ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമ്പോള്‍ കയറ്റുമതിയും ആദായകരമാകും
6. ചെങ്കടലിലെ പ്രതിസന്ധി കയറ്റുമതി ചെലവുകള്‍ വര്‍ധിപ്പിക്കും. അമേരിക്കയില്‍ ഔഷധ വിലയില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില -1116 രൂപ
നിലവില്‍ വില - 962 രൂപ
Stock Recommendation by Geojit Financial Services Ltd.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങള് നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)