Begin typing your search above and press return to search.
പോളിസി ബസാര്‍ ഐപിഒ നവംബര്‍ ഒന്നിന്; നിക്ഷേപിക്കും മുമ്പ് അറിയേണ്ട 5 കാര്യങ്ങള്‍
ഐപിഒ നടത്താനുള്ള അനുമതി ഇക്കഴിഞ്ഞ ദിവസം നേടിയ കമ്പനികളില്‍ പ്രമുഖ ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ പ്രോഡക്റ്റ്‌സ് ആന്‍ഡ് സര്‍വീസസ് പ്രൊവൈഡര്‍മാരായ പോളിസി ബസാറുമുണ്ടായിരുന്നു. പോളിസി ബസാര്‍ ഉടമകളായ പിബി ഫിന്‍ടെക്ക് നവംബര്‍ ഒന്നിന് അതായത് വരുന്ന തിങ്കളാഴ്ച ആയിരിക്കും ഐപിഒ നടത്തുക.
നവംബര്‍ മൂന്നിന് അവസാനിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷന്റെ പോസ്റ്റ് ഇഷ്യു നോട്ടിഫിക്കേഷന്‍ നവംബര്‍ എട്ടിനായിരിക്കും. 5700 കോടി രൂപയുടെ ഷെയറുകളാണ് ഐപിഓയില്‍ ഉള്‍പ്പെടുത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. ഇതില്‍ 3750 കോടി രൂപയുടെ പുതിയ ഇഷ്യുവും 1933.50 കോടിയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.
അറിയേണ്ട 5 കാര്യങ്ങള്‍
1. ഐപിഒ തീയതി നവംബര്‍ 1 മുതല്‍ 3 വരെയായിരിക്കും.
2. 940- 980 രൂപ വരെയായിരിക്കും പ്രൈസ് ബാന്‍ഡ്.
3. കൊട്ടക് സെക്യൂരിറ്റീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫറീസ് തുടങ്ങിയ നിക്ഷേപ ബാങ്കുകളാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
4. സ്റ്റോക്ക് എക്സ്ചേഞ്ച് വെളിപ്പെടുത്തല്‍ പ്രകാരം ഐസിഐസിഐ ബാങ്ക് സ്പോണ്‍സര്‍ ബാങ്കും ലിങ്ക് ഇന്‍ടൈം രജിസ്ട്രാറും ആണ്. 2 രൂപ മുഖവിലയുള്ള 6,07,30,265 ഓഹരികളാണ് ഇഷ്യൂ സൈസ്.
5. പൈസബസാറിന്റെ മാതൃ സ്ഥാപനം കൂടിയായ പിബി ഫിന്‍ടെക്, ഐപിഒ വഴി 6,017 കോടി രൂപ (809 ദശലക്ഷം ഡോളര്‍) സമാഹരിക്കാന്‍ ഓഗസ്റ്റിലാണ് സെബി യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തത്.
Next Story
Videos