നിങ്ങള്‍ അറിഞ്ഞോ, പൊറിഞ്ചു ധനത്തില്‍ നിര്‍ദേശിച്ച ഈ ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍

ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 9.32 ശതമാനം ഇടിഞ്ഞപ്പോള്‍ ഈ ഓഹരിയിലുണ്ടായത് 30 ശതമാനത്തിന്റെ വര്‍ധനവാണ്
Background vector created by tartila - www.freepik.com
Background vector created by tartila - www.freepik.com
Published on

ത്രൈമാസ ഫലം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിപണിയില്‍ മുന്നേറി ഐടിസി ലിമിറ്റഡ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍തന്നെ ഓഹരി വിപണി ചോര്‍ന്നൊലിച്ചപ്പോഴാണ് ഐടിസിയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 279 രൂപ തൊട്ടത്. 11.30ന് രണ്ട് ശതമാനം ഉയര്‍ച്ചയോടെ 272.60 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഓണത്തിന് ഇന്ത്യയിലെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച ഓഹരികളില്‍ ഒന്നാണ് ഐടിസി ലിമിറ്റഡ്.

2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ സെഗ്മെന്റുകളിലുടനീളമുള്ള വളര്‍ച്ചയുടെ ഫലമായി നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (PAT) 11.60 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 4,260 കോടി രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,817 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 17,754 കോടി രൂപയായും വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 15,404 കോടി രൂപയില്‍ നിന്ന് 15.25 ശതമാനം വര്‍ധന. ശക്തമായ ചാഞ്ചാട്ടത്തിനിടയിലും ഐടിസിയുടെ ഓഹരി വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സില്‍ 9.32 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായി ബാധിച്ച ബിസിനസുകളിലൊന്നായ കമ്പനിയുടെ സിഗരറ്റ് ബിസിനസില്‍ ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞപാദങ്ങളില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഉത്സവ/വിവാഹ സീസണിന്റെ ആരംഭവും ഹോട്ടല്‍ ബിസിനസിന് ഗുണകരമായി.

ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്‌ലോണ്‍, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് ഐടിസിക്ക് കീഴിലെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. രണ്ടരലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് ധനത്തിന്റെ ഓണം സ്പെഷ്യല്‍ പതിപ്പില്‍ പൊറിഞ്ചു വെളിയത്ത് പറഞ്ഞിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com