മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ്; നിഫ്റ്റി 24,750 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ്
നിഫ്റ്റി 71.35 പോയിൻ്റ് (0.29%) ഉയർന്ന് 24,770.20 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ആയ 24,750 ന് മുകളിൽ നിഫ്റ്റി തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,680.60 ൽ വ്യാപാരം ആരംഭിച്ചു. 24,770.20 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,787.90 പരീക്ഷിച്ചു. എഫ്എംസിജി, മീഡിയ, ഫാർമ, മെറ്റൽ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. റിയൽറ്റി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഐടി എന്നിവ നഷ്ടം ഉണ്ടാക്കി. 1698 ഓഹരികൾ ഉയരുകയും 893 ഓഹരികൾ ഇടിയുകയും 87 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഏറ്റവും കൂടിയ നേട്ടം ഡിവിസ് ലാബ്, ടൈറ്റൻ, എസ്ബിഐ ലെെഫ്, സിപ്ല എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം ടെക് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ടാറ്റാ സ്റ്റീൽ, പവർ ഗ്രിഡ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇത് കയറ്റത്തിൻ്റെ തുടർച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,750ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ പിന്തുണയ്‌ക്ക് മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാനാണ് സാധ്യത.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,750 -24,660 -24,600
പ്രതിരോധം 24,825 -24,900 -24,975
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900 പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 117.60 പോയിൻ്റ് നഷ്ടത്തിൽ 50,685.55 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,700 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നിലനിന്നാൽ ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. 50,500 ലാണ് അടുത്തുള്ള ഇൻട്രാഡേ പിന്തുണ. ബുള്ളിഷ് പ്രവണത ശക്തിപ്പെടണമെങ്കിൽ, സൂചിക 51,000 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 50,500 -50,300 -50,100
പ്രതിരോധ നിലകൾ
50,700 -51,000 -51,200
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 49,600 -48,200
പ്രതിരോധം 51,000 -52,500.