Begin typing your search above and press return to search.
ഡിജിറ്റല്‍ ഓട്ടോമോട്ടീവ് ഉപകരണങ്ങളിലേക്ക് വിജയകരമായ കാല്‍വയ്പ്, പ്രൈകോള്‍ ഓഹരികള്‍ പരിഗണിക്കാം

1975 ല്‍ കോയമ്പത്തൂരില്‍ ആട്ടോമോട്ടീവ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായി ആരംഭിച്ച പ്രൈകോള്‍ (Pricol Ltd) സ്പീഡോമീറ്റര്‍, സെന്‍സറുകള്‍, വെള്ളം,ഓയില്‍ പമ്പുകള്‍, ടെലിമാറ്റിക്‌സ്, വൈപ്പറുകള്‍ തുടങ്ങിയവ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്ന കമ്പനിയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ നഷ്ടത്തില്‍ ഓടുന്ന വിദേശ സബ്‌സിഡിയറി കമ്പനികളില്‍ നിന്ന് പിന്മാറി അവകാശ ഓഹരികള്‍ നല്‍കിയും കമ്പനി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളിലാണ് ഭാവിയെന്ന് മനസിലാക്കി പ്രൈകോള്‍ അതിന് ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിക്കുകയാണ്. ഹീറോ മോട്ടോ കോര്‍പ്പിനും ടി വി എസ് മോട്ടോറിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വികസിപ്പിച്ചു നല്‍കി.
2021 -22 നാലാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 25.76 കോടി രൂപയായി. കടം-ഓഹരി അനുപാതം 0.24. 2019-20 ല്‍ മൊത്തം കടം 230 കോടി രൂപയായിരുന്നത് 2021 ഡിസംബറില്‍ 100 കോടി യായി കുറച്ചു. 2023 ല്‍ കടവിമുക്തമാകാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 300 കോടി രൂപ യുടെ മൂലധന നിക്ഷേപം നടത്തി.
ജപ്പാന്‍ കമ്പനി ഡെന്‍സോ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എന്നിവയുമായിട്ടുള്ള സംയുക്ത സാരംഭങ്ങളില്‍ നിന്ന് പിന്‍വാങ്ങി യതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് പുനരാരംഭിച്ചു.
ടാറ്റയുടെ മിക്ക കാര്‍ മോഡലുകളുടെയും ഉപകരണങ്ങളുടെ ഏക വിതരണകാരായി മാറാന്‍ കഴിഞ്ഞു. ഓഫ് റോഡ് വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.
ഓട്ടോമോട്ടീവ് ഉപകരണ നിര്‍മാതാക്കള്‍ക്ക് വൈദ്യുത വാഹന വ്യവസായത്തില്‍ നിന്ന് 1.5 ലക്ഷം കോടി രൂപയുടെ അവസരമാണ് തുറന്ന് കിട്ടുന്നത്. വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ഉപകരണങ്ങള്‍ ബി എസ് IV നിലവാര പ്രകാരം ഡിജിറ്റല്‍ വത്കരിക്കുന്നതും, ടെലിമാറ്റിക്‌സ് രംഗത്തെ നേട്ടങ്ങളും പ്രൈകോളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 140 രൂപ
നിലവില്‍ 110 രൂപ
(Stock Recommendation by Touch by Acumen)
Next Story