കാലാവസ്ഥാ വ്യതിയാനം പോലെ ക്രിപ്‌റ്റോയും വെല്ലുവിളി, രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

ഏതെങ്കിലും ഒരു രാജ്യം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പര്യാപ്തമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
file image 
file image 
Published on

ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ, ക്രിപ്‌റ്റോ നിയന്ത്രണ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ലോകരാജ്യങ്ങള്‍ ഇതിനായി ഒന്നിക്കണമെന്ന ആവശ്യം മോദി ഉന്നയിച്ചത്. ക്രിപ്‌റ്റോയ്ക്ക് പിന്നിലെ ടെക്‌നോളജി പരിഗണിക്കുമ്പോള്‍, ഏതെങ്കിലും ഒരു രാജ്യം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പര്യാപ്തമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലവസ്ഥ വ്യതിയാനം, പണപ്പെരുപ്പം, വിതരണ മേഖലയിലെ തടസങ്ങള്‍ പോലെ ആഗോളതലത്തില്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് ക്രിപ്‌റ്റോ കറന്‍സികളെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണയ നിധിക്ക് സ്വീകരിക്കാന്‍ പറ്റുന്ന നിലപാടുകളെക്കുറിച്ചും ഫോറത്തില്‍ മോദി ചോദ്യമുയര്‍ത്തി.

ഇതു മൂന്നാം തവണയാണ് ഒരു അന്താരാഷ്ട്ര യോഗത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി നിലപാട് എടുക്കുന്നത്. നവംബറില്‍ നടന്ന സിഡ്‌നി ഡയലോഗിലും ഡിസംബറില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച വെര്‍ച്വല്‍ ഉച്ചകോടിയിലും മോദി ക്രിപ്‌റ്റോയെ സംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ച് നടപടികള്‍ എടുക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും

ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യങ്ങളുടെ മൂലധന നിയന്ത്രണങ്ങള്‍ (capital flow controls), എക്‌സ്‌ചേഞ്ച് റേറ്റ് തുടങ്ങിയവയെ ക്രിപ്‌റ്റോ കറന്‍സികളുടെ സ്വാധീനം ബാധിക്കും. അതിനാല്‍ ഒരു അന്താരാഷ്ട്ര നയമാണ് ആവശ്യമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗീതാ ഗോപിനാഥും വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com