

1962ല്‍ സ്ഥാപിച്ച സെല്ലോ വേള്‍ഡ് (Cello World Ltd) എഴുത്ത് ഉപകരണങ്ങള്‍, പ്ലാസ്റ്റിക്ക് ഫര്‍ണിച്ചര്‍ തുടങ്ങിയ ഉത്പന്നങ്ങളുമായി വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിച്ച ശേഷം 2017ലാണ് കണ്‍സ്യൂമര്‍ ഗ്ലാസ്‌വെയർ രംഗത്തേക്ക് കടന്നത്. അതിവേഗം ഈ വിഭാഗത്തില്‍ വളരാന്‍ സാധിച്ചു. രാജസ്ഥാനിലെ പാലി ജില്ലയില്‍ പുതിയ കണ്‍സ്യൂമര്‍വെയര്‍ ഉത്പാദന കേന്ദ്രം മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 24 ശതമാനം വര്‍ധിച്ച് 527 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 30 ശതമാനം വര്‍ധിച്ച് 137 കോടി രൂപയായി. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ മൊത്തം ലഭിച്ച വരുമാനം 1,488 കോടി രൂപയാണ്. അതില്‍ 67 ശതമാനം കണ്‍സ്യൂമര്‍ വിഭാഗത്തില്‍ നിന്നും 16.5 ശതമാനം എഴുത്തുപകരണങ്ങളില്‍ നിന്നും ബാക്കി മോള്‍ഡ്ഡ് ഫര്‍ണിച്ചര്‍ ബിസിനസില്‍ നിന്നുമാണ് ലഭിച്ചത്. മൊത്തം ലാഭം 780 കോടി രൂപ (മാര്‍ജിന്‍ 52.5 ശതമാനം).
2. കണ്‍സ്യൂമര്‍ ഗ്ലാസ്‌വെയർ വിഭാഗത്തിലാണ് കമ്പനിയുടെ വളര്‍ച്ച പ്രതീക്ഷ. 2022-23ല്‍ ഈ വിഭാഗത്തില്‍ ലഭിച്ച വരുമാനം 280 കോടി രൂപ. 2022-23 മുതല്‍ 2025-26 കാലയളവില്‍ ഈ വിഭാഗത്തില്‍ 26 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
3. ലാ ഒപ്പാല എന്ന കമ്പനിയാണ് കണ്‍സ്യൂമര്‍ ഗ്ലാസ്‌വെയർ രംഗത്ത് നേതൃസ്ഥാനത്ത് നില്‍ക്കുന്നത്. സോഡ ലൈം ഗ്ലാസ് നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതോടെ സെല്ലോ വേള്‍ഡ് കമ്പനിക്കും ഈ രംഗത്ത് ശക്തമാകാന്‍ കഴിയും.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
4. ഓപ്പല്‍വെയര്‍ ഉത്പാദനത്തിന് 15,000 മെട്രിക് ടണ്‍ ഉത്പാദന ശേഷി ദമനില്‍ ആരംഭിച്ചത് 25,000 മെട്രിക് ടണ്ണായി വികസിപ്പിച്ചു.
5. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരെയുള്ള വരുമാനത്തില്‍ 18 ശതമാനം, നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനത്തില്‍ 23 ശതമാനം, അറ്റാദായത്തില്‍ 25 ശതമാനം എന്നിങ്ങനെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1100 രൂപ
നിലവില്‍ വില - 861.20 രൂപ
Stock Recommendation by Motilal Oswal Financial Services.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine