പ്രതിരോധ ഓഹരികൾ മുന്നേറ്റത്തില്‍, റഷ്യൻ പ്രസിഡൻ്റ് പുടിന്റെ ഇന്ത്യ സന്ദർശനത്തില്‍ നേട്ടം കൊയ്യുക ഈ ഓഹരികള്‍

സംയുക്ത ഉത്പാദനം, സാങ്കേതിക കൈമാറ്റം, ദീർഘകാല വിതരണ കരാറുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഈ ഓഹരികളുടെ മുന്നേറ്റം കൂടുതൽ വർദ്ധിപ്പിക്കും
പ്രതിരോധ ഓഹരികൾ മുന്നേറ്റത്തില്‍, റഷ്യൻ പ്രസിഡൻ്റ് പുടിന്റെ ഇന്ത്യ സന്ദർശനത്തില്‍ നേട്ടം കൊയ്യുക ഈ ഓഹരികള്‍
facebook / Narendra Modi
Published on

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 23-ാമത് ഇന്തോ-റഷ്യൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുന്നതിനെ തുടർന്ന് പ്രതിരോധ കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ. പ്രതിരോധ രംഗത്ത് ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറുകൾ സംബന്ധിച്ച പ്രതീക്ഷകൾ ഉയർന്നതാണ് ഇതിന് കാരണം.

പ്രതിരോധ മന്ത്രി ആൻഡ്രി ബെലൂസോവിൻ്റെ (Andrei Belousov) നേതൃത്വത്തിലുള്ള പ്രതിരോധ ഉദ്യോഗസ്ഥരും ആയുധ കയറ്റുമതി കമ്പനികളുടെ ഉദ്യോഗസ്ഥരും പുടിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. എയർ ഡിഫൻസ് സംവിധാനങ്ങൾ, ഫൈറ്റര്‍ജെറ്റ് വിമാനങ്ങൾ, മിസൈൽ സാങ്കേതികവിദ്യകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ കരാറുകൾക്ക് പുടിൻ്റെ യാത്ര വേഗത നൽകുമെന്നാണ് അനലിസ്റ്റുകൾ കരുതുന്നത്.

പ്രധാന ചർച്ചാ വിഷയങ്ങൾ

ഇന്ത്യ-റഷ്യ ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് അധികമായി എസ്-400 എയർ ഡിഫൻസ് മിസൈൽ റെജിമെൻ്റുകൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യതയാണ്. എസ്-400 മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഒരു സാങ്കേതിക കൈമാറ്റ കരാർ ഉൾപ്പെടുന്ന ഒരു പുതിയ നിർദ്ദേശവും പരിഗണനയിലുണ്ട്. ഇത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിനെ (BDL) പോലെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളെ നിർണായക മിസൈൽ ഘടകങ്ങളുടെ പ്രാദേശിക നിർമ്മാണത്തിലും അസംബ്ലിയിലും പങ്കാളികളാക്കാൻ സഹായിക്കും.

നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരികൾ

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (HAL), ഭാരത് ഡൈനാമിക്സ് (BDL), ഭാരത് ഇലക്ട്രോണിക്സ് (BEL) എന്നീ പ്രതിരോധ ഓഹരികൾക്കാണ് ഈ സന്ദർശനം ഏറ്റവും കൂടുതൽ പ്രയോജനകരമാകാൻ സാധ്യതയെന്ന് കരുതുന്നു. വിമാനങ്ങളുടെ നിർമ്മാണത്തിലും പരിപാലനത്തിലും വൈദഗ്ധ്യമുള്ളതിനാൽ HAL ഒരു പ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, നാവിക മേഖലയിൽ സഹകരണം പ്രഖ്യാപിച്ചാൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് പോലുള്ള ഓഹരികൾക്കും നേട്ടമുണ്ടാകാം. സംയുക്ത ഉത്പാദനം, സാങ്കേതിക കൈമാറ്റം, ദീർഘകാല വിതരണ കരാറുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഈ ഓഹരികളുടെ മുന്നേറ്റം കൂടുതൽ വർദ്ധിപ്പിക്കാനാണ് സാധ്യത.

യൂണിമെക് എയ്‌റോസ്‌പേസ് ആന്‍ഡ് മാനുഫാക്ചറിംഗ് (Unimech Aerospace) ഓഹരികളാണ് പ്രതിരോധ സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, 4 ശതമാനത്തിലധികം വർധന. ഭാരത് ഡൈനാമിക്‌സ് (ബിഡിഎൽ), ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎൽ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (എച്ച്എഎൽ), കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികളുടെ വ്യാപാരം നേട്ടത്തിലാണ് പുരോഗമിക്കുന്നത്.

Putin's India visit boosts defense stock prospects amid Indo-Russian military deal expectations.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com