തീയേറ്ററുകള്‍ സജീവമായി, ലാഭത്തിലേക്ക് തിരിച്ചെത്തി പിവിആര്‍
മള്‍ട്ടിപ്ലക്‌സ് സിനിയ തീയേറ്റര്‍ ഓപറേറ്റര്‍മാരായ പിവിആര്‍ ലിമിറ്റഡ് (PVR Ltd) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (Fy23) ഒന്നാം പാദത്തില്‍ 68.3 കോടിയുടെ ലാഭം. ഏപ്രില്‍-ജൂണ്‍ മാസം 1,000.4 കോടി രൂപയുടെ വരുമാനം ആണ് പിവിആര്‍ നേടിയത്.
മുന്‍പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയ കമ്പനി, തീയേറ്ററുകള്‍ സജീവമായതോടെയാണ് ലാഭത്തിലേക്ക് തിരിച്ചെത്തിയത്. EBITDA മാര്‍ജിന്‍ 208 കോടിയായി ഉയര്‍ന്ന് 20.3%ല്‍ എത്തി. കോവിഡിന് മുമ്പ് 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 44.2 കോടി രൂപയായിരുന്നു പിവിആറിന്റെ ലാഭം.
ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതോടെ പിവിആറിന്‍ ഓഹരികള്‍ 3 ശതമനത്തോളം ഉയര്‍ന്ന് 1967.60 രൂപ വരെ ഉയര്‍ന്നിരുന്നു. 1,884 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ ഓഹരികള്‍ ക്ലോസ് ചെയ്തത് 1914 രൂപയിലാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം 125 സ്‌ക്രീനുകള്‍ കൂടി തുറക്കാനാണ് പിവിആര്‍ ലക്ഷ്യമിടുന്നത്. ആദ്യ പാദത്തില്‍ 14 സ്‌ക്രീനുകള്‍ ആണ് തുറന്നത്. ഈ വര്‍ഷം മാര്‍ച്ച് 27 ന് ടയര്‍ III, IV, V നഗരങ്ങള്‍ ലക്ഷ്യമിട്ട് പിവിആറും INOX Leisure-ഉം ലയനം പ്രഖ്യാപിച്ചിരുന്നു. pvr inox ltd എന്നാണ് പുതിയ കമ്പനി അറിയപ്പെടുന്നത്. ലയനത്തിന് ശേഷം ആരംഭിക്കുനന തീയറ്റരുകളെല്ലാം pvr inox ബ്രാന്‍ഡിലായിരിക്കും എന്ന് ഇരു കമ്പനികളും നേരത്തെ അറിയിച്ചിരുന്നു.