രാകേഷ് ജുന്‍ജുന്‍വാല ഈയടുത്ത് ഓഹരി നിക്ഷേപം വെട്ടിക്കുറച്ച രണ്ട് ഓഹരികള്‍ ഇവയാണ്
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), ടാറ്റ മോട്ടോഴ്സ് ഡിവിആര്‍ എന്നിവയുടെ ഓഹരികളില്‍ നിക്ഷേപം വെട്ടിച്ചുരുക്കി.
ജനുവരി-മാര്‍ച്ച് പാദത്തില്‍ ആണ് 'ബിഗ്-ബുള്‍' രണ്ട് പ്രമുഖ ഓഹരികളിലെ നിക്ഷേപം ചുരുക്കിയത്. സെയിലിലെ തന്റെ ഓഹരി ഒരു ശതമാനത്തില്‍ താഴെയായി കുറച്ചപ്പോള്‍, ടാറ്റ മോട്ടോഴ്സ് ഡിവിആറിന്റെ 5 ദശലക്ഷം ഓഹരികള്‍ വിറ്റു.
ബി എസ് ഇ കണക്കുകൾ അനുസരിച്ച് സെയിലിലെ ഓഹരികളില്‍ തന്റെ ഓഹരി പങ്കാളിത്തമായിരുന്ന 1.76 ശതമാനത്തില്‍ നിന്ന് (7.25 കോടി ഇക്വിറ്റി ഷെയറുകള്‍) 1.09 ശതമാനമായിട്ടാണ് ജുൻജുൻവാല (4.50 കോടി ഇക്വിറ്റി ഷെയറുകള്‍) വെട്ടിച്ചുരുക്കിയത്.
സെയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഏകീകൃത അറ്റാദായം 4.1 ശതമാനം വര്‍ധിച്ച് 1,528.54 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,468.20 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റാദായമെന്ന് സെയില്‍ ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു.