Begin typing your search above and press return to search.
അലൂമിനിയം വില ഉയരുന്നു; ഈ രാകേഷ് ജുന്‍ജുന്‍വാല സ്‌റ്റോക്ക് വാങ്ങാമെന്ന് ഓഹരിവിദഗ്ധര്‍
യുക്രെയ്ന്‍ പ്രതിസന്ധി (Russia Ukraine) ആഗോള വിപണിയെ പിടിച്ചുലയ്ക്കുകയാണ്. ഓഹരി വിപണിയില്‍ അതിന്റെ പ്രതിഫലനങ്ങളും കാണാം. ഓട്ടോ കംപോണന്റ്‌സ്, ലോഹങ്ങള്‍, രാസ പദാര്‍ത്ഥങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില വര്‍ധിച്ചത് മേഖലകളിലെ സ്‌റ്റോക്കുകളെയും ബാധിച്ചിട്ടുണ്ട്.
ആഗോള വിപണിയില്‍ ലോഹങ്ങളുടെ വില, പ്രത്യേകിച്ച് ചെമ്പ്, സിങ്ക്, അലൂമിനിയം എന്നിവയുടെ വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ബുധനാഴ്ച, അന്താരാഷ്ട്ര വിപണിയില്‍ അലൂമിനിയം വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു.
നാഷണല്‍ അലൂമിനിയം കമ്പനിയുടെ(NALCO) ഓഹരികള്‍ വളരെയധികം ബുള്ളിഷ് ആണെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ദേശീയ തലത്തില്‍ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡിന് മാര്‍ജിന്‍ ഉയരും.
അലൂമിനിയം ലോഹ മേഖലയിലെ ഏറ്റവും വലിയ നിര്‍മാതാക്കളെന്ന നിലയില്‍ അലൂമിനിയം വില ഉയരുന്നത് ഓഹരികള്‍ക്കും മാറ്റ് കൂട്ടും. ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കിലും 130 രൂപയുടെ പുതിയ ബ്രേക്ക്ഔട്ട് ഉണ്ടാകുമെന്ന് സെക്കന്‍ഡറി മാര്‍ക്കറ്റ് വിദഗ്ധര്‍ പ്രവചിക്കുന്നു.
രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) പോര്‍ട്ട്‌ഫോളിയോയിലെ ഈ സ്റ്റോക്ക് ബുള്‍ ട്രെന്‍ഡിലാണെന്നും ഹ്രസ്വ-ഇടക്കാല നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 160 രൂപ എന്ന നിരക്ക് വരെയെത്തുന്ന നേട്ടം സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ നാല്‍കോ ഓഹരികള്‍ 126.30 രൂപ നിരക്കിലാണ് ട്രെഡ് ചെയ്യുന്നത്.
(ധനം ഓഹരി നിര്‍ദേശമല്ല. ദേശീയ തലത്തിലെ ഓഹരി നിരീക്ഷകരുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
Next Story
Videos