മികച്ച നേട്ടം നല്‍കിയിട്ടും സെപ്റ്റംബര്‍ പാദത്തിലും ഈ ഓഹരികള്‍ വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല !

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളിലെ ഈ സ്‌റ്റോക്ക് 1.11 ശതമാനമായി വെട്ടിക്കുറച്ചു. ടാറ്റാ മോട്ടോഴ്‌സ് ഓഹരികളാണ് തുടര്‍ച്ചയായ രണ്ടാം പാദത്തിലും അദ്ദേഹം കുറച്ചിരിക്കുന്നത്. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ കുറച്ചതിന് ശേഷം സെപ്റ്റംബര്‍ അവസാനിച്ച പാദത്തിലും ഈ ഓഹരികളില്‍ 10 ലക്ഷത്തോളം അദ്ദേഹം വീണ്ടും വിറ്റഴിച്ചു.

ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ സെപ്റ്റംബര്‍ 2021 ലെ കണക്കുപ്രകാരം 3,67,50,000 ആയിട്ടാണ് അദ്ദേഹം നിലനിര്‍ത്തിയത്. ജൂണ്‍ 2021 ല്‍ അവസാനിച്ച പാദത്തില്‍ ഇത് 3,77,50,000 ഓഹരികള്‍ എന്ന നിലയ്ക്കായിരുന്നു. വിപണി നിരീക്ഷകര്‍ പറയുന്നത്, അദ്ദേഹം മേലേക്ക് കുതിച്ച ടാറ്റ ഷെയറുകളില്‍ നിന്നും കിട്ടിയ നേട്ടം മറ്റു സാധ്യതാ സ്റ്റോക്കുകളിലേക്ക് നിക്ഷേപിക്കാന്‍ ഉപയോഗിച്ചതാകാമെന്നാണ്.
ഓഹരിവിപണിയിലെ മികച്ച ചതുരംഗക്കളിക്കാരന്‍ തന്നെയാണ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ ഓഹരി ക്രയവിക്രയങ്ങളും അതിനാല്‍ ചര്‍ച്ചയാകാറുണ്ട്. ടാറ്റ ഓഹരികളിലെ ഈ ജനപ്രിയ സ്റ്റോക്ക് കഴിഞ്ഞ വര്‍ഷത്തെ ഏകദേശം 186 രൂപയെന്ന നിരക്കില്‍ നിന്നും ഓരോ സറ്റോക്കിനും 510 രൂപയായാണ് ഉയര്‍ന്നത്. ഇത് ഓഹരി ഉടമകള്‍ക്ക് 175 ശതമാനത്തോളം റിട്ടേണും നേടിക്കൊടുത്തു.


Related Articles
Next Story
Videos
Share it