

അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍(ഇടിപി) നല്‍കുന്ന ഫോറെക്‌സ് ട്രേഡിംഗില്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. നിരവധി ഇടിപികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സേര്‍ച്ച് എന്‍ജിനുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ഗെയ്മിംഗ് ആപ്പുകള്‍ വഴിയും ഫോറെക്‌സ് ട്രേഡിംഗ് സേവനം നല്‍കുന്നതിനായി പരസ്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്‍ബിഐ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
ആനുപാതികമല്ലാത്ത രീതിയില്‍ അമിതമായ നേട്ടം വാഗ്ദാനം ചെയ്തുകൊണ്ട് പല ഉപഭോക്താക്കളെയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ബന്ധപ്പെടുന്നുണ്ട്. ഇത്തരം ഇടപാടുകളിലൂടെ പണം നഷ്ടമായതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 പ്രകാരം പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ ഫോറെക്‌സ് സേവനം തേടാവൂ എന്ന് ഉപഭോക്താക്കളോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine