മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ റെക്കോർഡ്; ഫണ്ടുകൾക്ക് പ്രിയപ്പെട്ട ഓഹരികൾ ഇവയാണ്

2021 നവംബര്‍ മാസം മ്യുച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്ത് ആസ്തികളുടെ മൂല്യം 37.34 ലക്ഷം കോടി രൂപയായി വര്‍ധിച്ച് പുതിയ റിക്കോര്‍ഡ് കൈവരിച്ചു. ഒക്ടോബര്‍ മാസം 37.33 ലക്ഷം കോടി രൂപയില്‍ നിന്നാണ് വീണ്ടും ഉയര്‍ന്നത്. ഓഹരി ഫണ്ടുകളിലേക്ക് ഉള്ള നിക്ഷേപം ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ച് നവംബറില്‍ 11,615 കോടി രൂപയായി. ഓപ്പണ്‍ എന്‍ഡ്ഡ്, ഡെബ്റ്റ്, ഹൈബ്രിഡ് പദ്ധതികളിലെ നിക്ഷേപങ്ങളില്‍ വന്‍വര്‍ധനനവ് ഉണ്ടായതായി ക്രിസില്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വ്യവസ്ഥാപിത നിക്ഷേപ പദ്ധതികളിലെ (systematic investment plans-sip) നിക്ഷേപവും പുതിയ റെക്കാര്‍ഡ് കൈവരിച്ചു -11005 കോടി രൂപ. ഓഹരിയും സ്വര്‍ണ്ണ എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (etf) മൊത്തമായി 10 ,686 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി, ഒക്ടോബറില്‍ 9245 കോടി രൂപ യായിരുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍ നവംബറില്‍ നിക്ഷേപം നടത്തിയ പ്രധാനപ്പെട്ട ഓഹരികള്‍ ഇവയാണ് -
ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി, എല്‍ ആന്റ് ടി . പ്രധാനപ്പെട്ട നിക്ഷേപ മേഖലകള്‍ - ബാങ്ക്ിംഗ്, ഫാര്‍മ, എന്‍ ബി എഫ് സി, എന്‍ജിനിയറിംഗ്, ടെലികോം, കെട്ടിട നിര്‍മ്മാണം, സിമെന്റ് വ്യവസായങ്ങളില്‍.
നവംബറില്‍ ഫണ്ടുകള്‍ പുതുതായി നിക്ഷേപിച്ച ഓഹരികള്‍ -
  • ഗോ ഫാഷന്‍, പി ബി ഇന്‍ഫോ ടെക്, വണ്‍ 97 കമ്മ്യൂണികേഷന്‍സ്, അരിഹന്ത് സൂപ്പര്‍ സ്ട്രക്ക്‌ചേഴ്‌സ്് , സഫ്യര്‍ ഫുഡ്‌സ്, ലെറ്റന്റ് വ്യൂ അനലിറ്റിക്സ് തുടങ്ങിയവ. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഓഹരി സൂചിക ബി എസ് ഇ സെന്‍ സെക്‌സ്, നിഫ്റ്റി എന്നിവ നവംബറില്‍ 4 ശതമാനം ഇടിഞ്ഞു.
  • വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതും, പണ പെരുപ്പവും, കോവിഡ് ഒമൈക്രോണ്‍ വ്യാപനം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ഓഹരി സൂചികകളില്‍ കുറവുണ്ടായി.
  • മ്യുച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഹ്രസ്വ കാലയളവില്‍ നെഗറ്റീവ് റിട്ടേണ്‍ നല്‍കുമ്പോള്‍ ദീര്‍ഘകാലയളവില്‍ 15 മുതല്‍ 25 ശതമാനം വരെ ശരാശരി ആദായം നല്‍കുന്നുണ്ട്. ഒക്ടോബറില്‍ പോസറ്റീവ് റിട്ടേണ്‍ നല്‍കിയ ഫണ്ടുകളുടെ നവംബറില്‍ ആദായം നെഗറ്റീവായി -ലാര്‍ജ് ക്യപ്-3.75 %, സ്മാള്‍ ക്യാപ് 0.73%, മിഡ് ക്യാപ്് -1.78 %


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it