അസ്ഥിരമായ ആഗോള സാഹചര്യങ്ങള്‍, സ്വര്‍ണ, വെളളി ഇടിഎഫുകളിലേക്ക് തിരിഞ്ഞ് നിക്ഷേപകര്‍, ജൂണില്‍ റെക്കോഡ് നിക്ഷേപം

ജൂണില്‍ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം 23,587 കോടി രൂപയായി ഉയർന്നു
gold
Image courtesy: Canva
Published on

സ്വർണ, വെളളി എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ETF) ​​നിക്ഷേപം ജൂണിൽ റെക്കോർഡ് ഉയരത്തിലെത്തി. മുന്‍ മാസത്തേക്കാൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തില്‍ 24 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. 2,081 കോടി രൂപയുടെ ഗോൾഡ് ഇടിഎഫുകളും 2,005 കോടി രൂപയുടെ സിൽവർ ഫണ്ടുകളുമാണ് ഈ കാലയളവില്‍ വില്‍പ്പന നടത്തിയത്. മൊത്തം 4,085 കോടി രൂപയുടെ ഗോള്‍ഡ്, സില്‍വര്‍ വില്‍പ്പനയാണ് നടന്നതെന്ന് വ്യവസായ സംഘടനയായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കുന്നു. ജൂണില്‍ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം 23,587 കോടി രൂപയായാണ് ഉയർന്നത്.

അന്താരാഷ്ട്ര സംഘർഷങ്ങൾ, പലിശ നിരക്ക്, പ്രധാന കേന്ദ്ര ബാങ്കുകളുടെ നയ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയില്‍ നിക്ഷേപകർ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിത ആസ്തികളിലേക്ക് തിരിയുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡോളറില്‍ സ്വർണത്തിന് ഏകദേശം 40 ശതമാനം വില ഉയർന്നപ്പോൾ വെള്ളിക്ക് ഏകദേശം 19 ശതമാനമാണ് വില ഉയർന്നത്.

ആഗോള അനിശ്ചിതത്വം കാരണം സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപ്പര്യം പ്രതിഫലിപ്പിക്കുന്നതാണ് സ്വർണ ഇടിഎഫുകളിലെ ശക്തമായ നിക്ഷേപം വ്യക്തമാക്കുന്നത്. ഓഹരികളും ബോണ്ടുകളും സമ്മിശ്ര പ്രവണതകൾ കാണിക്കുന്നതിനാൽ വൈവിധ്യവൽക്കരണത്തിനും പോർട്ട്‌ഫോളിയോ സ്ഥിരതയ്ക്കുമാണ് നിക്ഷേപകര്‍ സ്വർണ, വെള്ളി ഇടിഎഫുകളിലേക്ക് തിരിയുന്നത്.

കഴിഞ്ഞ വർഷം വെള്ളി ഇടിഎഫുകളുടെ വളർച്ച സ്വർണ ഇടിഎഫുകളേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയത്. സോളാർ പാനലുകൾ മുതൽ ഇലക്ട്രോണിക്സ് വരെയുള്ള വ്യാവസായിക ഉപയോഗ ആവശ്യകതയാണ് വെളളിയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നത്. ഇതാണ് വെളളി ഇടിഎഫുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയാന്‍ കാരണം.

ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് ഇടിഎഫ് 2007 മാർച്ചിലും വെള്ളി ഇടിഎഫ് 2022 ജനുവരിയിലുമാണ് ആരംഭിച്ചത്. ഗോൾഡ് ഇടിഎഫുകൾ 64,777.22 കോടി രൂപയുടെയും വെള്ളി ഇടിഎഫുകള്‍ 20,286.59 കോടി രൂപയുടെയും ആസ്തിയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

Global uncertainty drives record investments in gold and silver ETFs, with equity mutual fund investments rising by 24% in June.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com