വിപണിയില്‍ ഐ.പി.ഒ ബൂം... കമ്പനികളെ വിപണി പ്രവേശനത്തിന് റെഡിയാക്കുന്ന അഡൈ്വസര്‍മാര്‍ക്കും വന്‍ ഡിമാന്‍ഡ്‌

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന കമ്പനികളെ സഹായിക്കുന്ന പ്രീ-ഐ.പി.ഒ ഉപദേശകരാണ് ഇപ്പോള്‍ കോര്‍പറേറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രം
IPO
Image : Canva
Published on

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐ.പി.ഒ) കാലമാണ്. ഹ്യൂണ്ടായ് മോട്ടോര്‍സ്, എല്‍.ജി, ടാറ്റ ക്യാപിറ്റല്‍ പോലുള്ള വമ്പന്‍ കമ്പനികള്‍ അടുത്തിടെ വിപണിയില്‍ ലിസ്റ്റ് ചെയ്തു. റിലയന്‍സ് ജിയോ അടക്കം വമ്പന്‍ ഐ.പി.ഒകള്‍ ഇനി വരാനുമുണ്ട്. രാജ്യത്ത് ഐ.പി.ഒ ട്രെന്‍ഡ് വ്യാപകമായതോടെ പുതിയൊരു വിഭാഗം വിദഗ്ധര്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന കമ്പനികളെ സഹായിക്കുന്ന പ്രീ പ്രീ-ഐ.പി.ഒ ഉപദേശകരാണ് (Pre-IPO Advisors) ഇപ്പോള്‍ കോര്‍പറേറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രം. കേരളത്തിലും ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന നിരവധി പേരുണ്ട്.

അണ്‍ലിസ്റ്റഡ് കമ്പനികളെ വിപണിയില്‍ ലിസ്റ്റ് ചെയ്യിക്കാന്‍ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. തദ്ദേശീയ നിക്ഷേപകര്‍ വര്‍ധിച്ചതോടെ കൂടുതല്‍ കമ്പനികള്‍ ഇപ്പോള്‍ ഐ.പി.ഒക്ക് തയ്യാറെടുക്കുന്നുണ്ട്. ഇതോടെ ഇത്തരം ഉപദേശകരുടെ ഡിമാന്‍ഡും വര്‍ധിച്ചു. ആഗോള ഐ.പി.ഒ വിപണിയിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഈ മുന്നേറ്റം നിക്ഷേപക ബാങ്കുകളുടെ പരമ്പരാഗത റോളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐ.പി.ഒയുടെ ഓഹരി വില്‍പന ഉറപ്പാക്കുക എന്നതിലുപരി കമ്പനികള്‍ക്ക് ദീര്‍ഘകാല വിജയം നേടിക്കൊടുക്കുന്നതിലാണ് പുതിയ ഉപദേശകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉപദേശകരുടെ റോളെന്ത്

കമ്പനികളുടെ അമിത മൂല്യനിര്‍ണയം ഒഴിവാക്കുകയെന്നതാണ് ഇവരുടെ മുന്നിലുള്ള ആദ്യ കടമ്പ. പേടിഎം പോലുള്ള ചില പുതുതലമുറ കമ്പനികളുടെ അമിത മൂല്യനിര്‍ണയം ലിസ്റ്റിംഗിന് ശേഷം തിരിച്ചടിയായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് കമ്പനികളുടെ യഥാര്‍ത്ഥ മൂല്യം വിപണിയില്‍ ഉറപ്പാക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. കൂടാതെ വിപണിയില്‍ ശ്രദ്ധ നേടാന്‍ കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളും ഭാവി പദ്ധതികളും മികച്ച രീതിയില്‍ അവതരിപ്പിക്കുകയും വേണം.

ഐ.പി.ഒ. നടപടിക്രമങ്ങള്‍ അവസാനിച്ചാലും ക്യു.ഐ.പി (QIP), ബ്ലോക്ക് ഡീലുകള്‍, സെക്കന്ററി ലിക്വിഡിറ്റി (secondary liquidity) എന്നിവയിലൂടെ കമ്പനിക്ക് വിപണിയില്‍ സ്ഥിരത ഉറപ്പാക്കാനുള്ള 'എന്‍ഡ്-ടു-എന്‍ഡ്' പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു കമ്പനി ഐ.പി.ഒക്ക് തയ്യാറാണോ എന്ന് കണ്ടെത്തുന്നത് മുതല്‍ എല്ലാ ജോലികളും ഇവരുടെ മേല്‍നോട്ടത്തില്‍ നടക്കുമെന്ന് സാരം.

എന്തിന് ഇത്തരക്കാരെ നിയമിക്കണം

നിരവധി ബമ്പര്‍ ഐ.പി.ഒകള്‍ കഴിഞ്ഞെങ്കിലും ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശികളും തദ്ദേശീയ ഫണ്ടുകളും ഇനിയും തയ്യാറാണ്. ഇത് വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് വലിയൊരു അവസരമാണ്. കമ്പനികളുടെ സാമ്പത്തിക റിപ്പോര്‍ട്ട്, പ്രവര്‍ത്തനം, കമ്പനിക്കുള്ളിലെ നിയന്ത്രണം, ഘടന എന്നീ കാര്യങ്ങളില്‍ നിയമങ്ങള്‍ ഇപ്പോള്‍ കര്‍ശനവുമാണ്. അതുകൊണ്ട് കമ്പനിയുടെ സാമ്പത്തിക റിപ്പോര്‍ട്ടിംAs India’s IPO wave surges, a new generation of pre-IPO advisors is emerging — specialists turning startups into market-ready success stories.ഗും പ്രവര്‍ത്തനവും സുതാര്യമാണെന്ന് ഉറപ്പുവരുത്തണം. എളുപ്പം കരുതി മിക്ക കമ്പനികളും കൃത്യമായ സാമ്പത്തിക റിപ്പോര്‍ട്ടൊന്നും തയ്യാറാക്കില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. മാത്രവുമല്ല കമ്പനിയുടെ ലിസ്റ്റിംഗ് എന്നത് അതിന്റെ സാമ്പത്തികം, നിയന്ത്രണം അടക്കമുള്ള പല കാര്യങ്ങളുടെയും കൈമാറ്റം കൂടിയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ഐ.പി.ഒ നടപടിക്രമങ്ങള്‍ കൃത്യമായി അറിയുന്ന വിദഗ്ധര്‍ കൂടെയുള്ളത് നല്ലതാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

As India’s IPO wave surges, a new generation of pre-IPO advisors is emerging — specialists turning startups into market-ready success stories.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com