റിലയന്‍സ് ജിയോയുടെ ലാഭം 13% ഉയര്‍ന്ന് 4,716 കോടിയായി

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡട്രീസിന് കീഴിലെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13 ശതമാനം വര്‍ദ്ധനയോടെ 4,716 കോടി രൂപയുടെ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 4,173 കോടി രൂപയായിരുന്നു.

ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, നിരീക്ഷകര്‍ പ്രതീക്ഷതിനേക്കാള്‍ മികച്ച നേട്ടം കുറിക്കാന്‍ കമ്പനിക്ക് കരുത്തായി. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ലാഭം 4,600 കോടി രൂപ നിരക്കിലായിരുന്നു. പ്രവര്‍ത്തന വരുമാനം 20,901 കോടി രൂപയില്‍ നിന്ന് 11.9 ശതമാനം ഉയര്‍ന്ന് 23,394 കോടി രൂപയായെന്ന് കമ്പനി വ്യക്തമാക്കി.
നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള വരുമാനം (എബിറ്റ്ഡ/EBITDA) 16 ശതമാനം വര്‍ദ്ധിച്ച് 12,210 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 10,554 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ (2022-23) കമ്പനിയുടെ മൊത്തം ലാഭം 14,817 രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 18,207 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 90,786 കോടി രൂപയിലുമെത്തി. 2021-22ല്‍ ഇത് 76,977 കോടി രൂപയായിരുന്നു.
Related Articles
Next Story
Videos
Share it