ഓഹരികൾ കൂപ്പുകുത്തുമ്പോഴും കോടീശ്വരനാകാം! റോബർട്ട് കിയോസാക്കി പറയുന്ന രഹസ്യമെന്ത്?

വിപണി തകർച്ച എന്നാൽ വിലപിടിപ്പുള്ള ആസ്തികൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന 'സെയിൽ' ആണ്
Robert Kiyosaki, stock market
Image courtesy: Canva
Published on

വരാനിരിക്കുന്ന ഒരു വലിയ ഓഹരി വിപണി തകർച്ചയെക്കുറിച്ച് (Stock Market Crash) മുന്നറിയിപ്പുമായി റോബർട്ട് കിയോസാക്കി. 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന പ്രശസ്ത പേഴ്സണല്‍ ഫിനാന്‍സ് പുസ്തകത്തിന്റെ രചയിതാവാണ് റോബർട്ട് കിയോസാക്കി. എന്നാൽ ഈ തകർച്ചയെ ഭയപ്പെടുന്നതിന് പകരം, അതിനെ സമ്പന്നനാകാനുള്ള ഒരു വലിയ അവസരമായി കാണണമെന്നാണ് കിയോസാക്കി നിർദേശിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ 'റിച്ച് ഡാഡ്സ് പ്രോഫസി' എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഉയർത്തിക്കൊണ്ടുവരുന്ന ഒരു വിഷയമാണ് വരാനിരിക്കുന്ന ഭീമമായ ഓഹരി വിപണി തകർച്ച.

നിര്‍ദേശങ്ങള്‍

വിപണി തകർച്ചയിൽ സമ്പന്നനാകാൻ കിയോസാക്കി നൽകുന്ന പ്രധാന പാഠങ്ങൾ ഇവയാണ്:

• യഥാർത്ഥ ആസ്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഭൗതികമായ സ്വർണം (Physical Gold), വെള്ളി കൂടാതെ ബിറ്റ്‌കോയിൻ (Bitcoin) എന്നിവ കൈവശം വെക്കുക.

• പരിഭ്രാന്തിയിൽ വിൽക്കരുത്: വിപണി തകരുമ്പോൾ ആളുകൾ പരിഭ്രാന്തരായി തങ്ങളുടെ ആസ്തികൾ വിറ്റഴിക്കും. ഈ സമയത്ത് ആസ്തികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതിനാൽ കൂടുതൽ ബിറ്റ്‌കോയിൻ വാങ്ങാനാണ് കിയോസാക്കി പദ്ധതിയിടുന്നത്.

• ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന 'സെയിൽ': വിപണി തകർച്ച എന്നാൽ വിലപിടിപ്പുള്ള ആസ്തികൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന 'സെയിൽ' ആണെന്ന് അദ്ദേഹം കരുതുന്നു. ഇതിനെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലൂടെ സങ്കൽപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമ്പന്നനാകാൻ സാധിക്കും.

സാമ്പത്തിക മാന്ദ്യം അനിവാര്യമാണെന്നും, തന്ത്രപരമായി സമീപിച്ചാൽ അത് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണെന്നുമുളള ആശയമാണ് കിയോസാക്കി മുന്നോട്ടുവെക്കുന്നത്. മുൻകൂട്ടി തയാറെടുക്കുന്നവർക്ക് ഈ തകർച്ച ഒരു മികച്ച അവസരമായിരിക്കും, എന്നാൽ തയാറെടുക്കാത്തവർക്ക് ഇത് വലിയൊരു ദുരന്തമായിരിക്കും. യഥാര്‍ത്ഥ ആസ്തികളുടെ ദൗർലഭ്യം (Scarcity) പ്രത്യേകിച്ച് ബിറ്റ്‌കോയിന്റെ പരിമിതമായ എണ്ണം, വിപണിയിലെ അസ്ഥിരതയ്‌ക്കെതിരായ മികച്ച പ്രതിരോധമാണെന്നും കിയോസാക്കി ചൂണ്ടിക്കാട്ടുന്നു.

21 മില്യണ്‍ നാണയങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്ന ബിറ്റ്കോയിൻ പോലുള്ള ആസ്തികളുടെ ദൗർലഭ്യം വിപണിയിലെ പ്രതിസന്ധികൾക്കെതിരായ ഒരു സംരക്ഷണമായി കാണണമെന്ന് വാദിക്കുന്നയാളാണ് കിയോസാക്കി. അതേസമയം ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 127,000 ഡോളറിൽ നിന്ന് ബിറ്റ്കോയിൻ വില 40 ശതമാനത്തിലധികം ഇടിവില്‍ വ്യാപാരം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.

Robert Kiyosaki advises investors to treat a stock market crash as a buying opportunity by accumulating gold, silver, and Bitcoin.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com