സ്പാനിഷി ഇ-ബൈക്ക് കമ്പനിയില്‍ നിക്ഷേപത്തിനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) ഉടമകളായ ഐഷര്‍ മോട്ടോഴ്‌സ് സ്പാനിഷ് ഇ-ബൈക്ക് കമ്പനിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. സ്പാനിഷ് കമ്പനി സ്റ്റാര്‍ക് ഫ്യൂച്ചറിന്റെ (Stark Future) 10.35 ശതമാനം ഓഹരികളാണ് ഐഷര്‍ സ്വന്തമാക്കുന്നത്. 50 മില്യണ്‍ യൂറോയുടേതാണ് (400 കോടി രൂപ) ഇടപാട്.

നിക്ഷേപം പൂര്‍ത്തിയാവുന്നതോടെ സ്റ്റാര്‍ക്കിന്റെ ബോര്‍ഡില്‍ ഐഷറിനും പ്രതിനിധിയുണ്ടാവും. ഇലക്ട്രിക് വാഹനമേഖലയില്‍ ഗവേഷണം, നിര്‍മാണം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇരുകമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കും. StarkVARG എന്ന ഓഫ് റോഡ് ബൈക്ക് മാത്രമാണ് സ്റ്റാര്‍ക്കിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന മോഡല്‍. 2023 ആദ്യപാദത്തിലാണ് ഈ മോഡലിന്റെ വില്‍പ്പന ആരംഭിക്കുന്നത്.

2025 മുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഫീല്‍ഡ്. ഒന്നിനു പിറകെ ഒന്നായി എന്‍ഫീല്‍ഡിന്റെ ഇവി ബൈക്കുകള്‍ പുറത്തിറങ്ങുമെന്ന് ഐഷര്‍ മോട്ടോഴ്സ് സിഇഒ ബി ഗോവിന്ദരാജന്‍ ഈ മാസം പറഞ്ഞിരുന്നു. നിലവില്‍ 3,222.90 രൂപയാണ് (3.30 PM) ഐഷര്‍ മോട്ടോഴ്സ് (Eicher Motors Ltd) ഓഹരികളുടെ വില. ഈ വര്‍ഷം ഇതുവരെ 18.൫൪ ശതമാനം നേട്ടമാണ് ഐഷര്‍ മോട്ടോഴ്സ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it