98 രൂപയില്‍ നിന്ന് 218 രൂപയിലേക്കുയര്‍ന്ന ഹൗസിംഗ് ഫിനാന്‍സ് മള്‍ട്ടിബാഗ്ഗര്‍ സ്‌റ്റോക്ക്

മള്‍ട്ടിബാഗ്ഗര്‍ ഓഹരികളില്‍ ഒറ്റമാസം കൊണ്ട് 35.78 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സ്റ്റാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (Star Housing Finance Ltd) ആറ് മാസത്തില്‍ ഇരട്ടിയോളം വളര്‍ച്ച പ്രകടമാക്കുന്ന ഈ ഹൗസിംഗ് ഫിനാന്‍സ് സ്‌മോള്‍ ക്യാപ് സ്റ്റോക്ക് എക്കാലത്തെയും വലിയ നിരക്കിലാണ് ഇപ്പോള്‍ ട്രേഡിംഗ് തുടരുന്നത്. ഒക്‌റ്റോബര്‍ 18 ന് 218.45 രൂപയെന്ന എക്കാലത്തെയും ഉയരങ്ങള്‍ തൊട്ട സ്റ്റോക്ക് നിലവില്‍ 209.90 രൂപയ്ക്കാണ് നിലവില്‍ (ഒക്‌റ്റോബര്‍ 20) ട്രേഡ് ചെയ്യുന്നത്.

2018 ഒക്‌റ്റോബര്‍ 19 ന് 57.60 രൂപയായിരുന്ന സ്റ്റോക്ക് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 209 രൂപയിലാണ് നില്‍ക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 11 ശതമാനം ഉയര്‍ന്ന ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 218.45 രൂപയിലെത്തിയത്. ഇക്കഴിഞ്ഞ ഒരു മാസത്തില്‍ 35.76 ശതമാനമാണ് ഈ മള്‍ട്ടിബാഗ്ഗര്‍ ഉയര്‍ന്നത്.
സ്റ്റാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (Star Housing Finance Ltd)
സ്റ്റാര്‍ എച്ച്എഫ്എല്‍ (Star Housing Finance Ltd) തങ്ങളുടെ വിതരണത്തില്‍ ഉയര്‍ന്ന സംഖ്യ രേഖപ്പെടുത്തുകയും H1 വളര്‍ച്ച 358 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 22-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 85 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്കായി. ലോണ്‍ ബുക്ക് ഇപ്പോള്‍ 150 കോടി കവിഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളിലെ സാന്നിധ്യത്തിലൂടെ 500 കോടി എയുഎം കടക്കാനുള്ള ബിസിനസ് പ്ലാനിലാണ് കമ്പനി.
(Disclaimer: ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

Related Articles
Next Story
Videos
Share it