

നവി ടെക്‌നോളജീസിന്റെ (Navi Technologies) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ(SEBI) അനുമതി. ഫ്‌ലിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളായ സച്ചിന്‍ ബന്‍സാല്‍ നേതൃത്വം നല്‍കുന്ന ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് ആണ് നവി ടെക്‌നോളജീസ്. 3,350 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് നവി സമര്‍പ്പിച്ചത്. ഐപിഒയില്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരികളൊന്നും വില്‍ക്കില്ല. കമ്പനിയില്‍ 97.39 ശതമാനം ഓഹരികളാണ് സച്ചിന്‍ ബന്‍സാലിന് ഉള്ളത്. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം നവി ഫിന്‍സര്‍വ്, നവി ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് വേണ്ടിയാവും പ്രധാനമായും ചെലവഴിക്കുക.
നേരത്തെ സഹസ്ഥാപനമായ ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റിലൂടെ നവി ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും ആര്‍ബിഐ തള്ളിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം 71.1 കോടി രൂപയായിരുന്നു നവിയുടെ ലാഭം. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷം ആദ്യത്തെ ഒമ്പത് മാസം കമ്പനിയുടെ നഷ്ടം 206.42 കോടി രൂപയായിരുന്നു. 2018ല്‍ ആരംഭിച്ച നവി കൈകാര്യം ചെയ്യുന്നത് (Asset Under Management)1,808 കോടിയുടെ ആസ്തിയാണ്. ചെറികിയ വായ്പ മേഖലയിലയാണ് നവിയുടെ പ്രധാന വിപണി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine