ഈ ദീപാവലിക്ക് നിക്ഷേപത്തിനായി പരി​ഗണിക്കാവുന്ന 6 മികച്ച ഓഹരികൾ; 45% വരെ നേട്ടസാധ്യത

സംവത് 2083-ൽ അടുത്ത 12–15 മാസത്തേക്ക് പരിഗണിക്കാവുന്ന ആറ് ഓഹരികൾ സ്വതന്ത്ര സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റ് എം. ശ്രീകുമാരൻ നിർദേശിക്കുന്നു; വാങ്ങൽ പരിധി, സ്റ്റോപ്-ലോസ്, ലക്ഷ്യവില എന്നിവയും അറിയാം
Diwali 2026 Stocks Picks By SEBI Analyst Sreekumaran M
ഇൻസൈറ്റിൽ റിസർച്ച് അനലിസ്റ്റ് എം. ശ്രീകുമാരൻImage Source: Canva/Special Arranagement
Published on: 

ഞായറാഴ്ച (നവംബർ 8) ഉച്ചയ്ക്കുശേഷം 2.05 മുതൽ 3.30 വരെ അരങ്ങേറുന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തോടെ സംവത് 2083-ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ഓഹരി വിപണി ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ നിന്നും പ്രധാന ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റി 10.27 ശതമാനവും സെൻസെക്സ് 10.62 ശതമാനവും മുന്നേറി. 35 വർഷത്തിനിടയിൽ ദീപാവലിക്ക് തൊട്ടുമുമ്പുള്ള വ്യാപാര ആഴ്ചയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ മുന്നേറ്റത്തിനാണ് ഇക്കഴിഞ്ഞുപോയ (നവംബർ 2-6) വ്യാപാര ആഴ്ച സാക്ഷ്യംവഹിച്ചത്.

ഇതോടെ എട്ടുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം നിഫ്റ്റി സൂചിക വീണ്ടും 25,000 നിലവാരവും തിരിച്ചുപിടിച്ചു. ഈയൊരു സാഹചര്യത്തിൽ പുതിയ സംവത് വർഷത്തേക്കുള്ള (സംവത്-2083) നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ആറ് ഓഹരികൾ നിർദേശിക്കുകയാണ് സ്വതന്ത്ര സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റായ എം. ശ്രീകുമാരൻ (SEBI Reg No: INH000023959). ബാങ്കിങ്, ഇൻഫ്രാസ്ട്രക്ചർ, സ്റ്റീൽ, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ന്യൂജെൻ ബിസിനസ് മേഖലകളിൽനിന്നുള്ള ഓഹരികളാണ് ഈ പട്ടികയിലുള്ളത്. അടുത്ത ഒന്ന് മുതൽ ഒന്നേകാൽ വർഷത്തെ നിക്ഷേപ കാലയളവ് ലക്ഷ്യമിട്ടാണ് ഓഹരികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത 12–15 മാസത്തേക്ക് പരിഗണിക്കാവുന്ന 6 ഓഹരികൾ

ഐസിഐസിഐ ബാങ്ക്

  • വാങ്ങാവുന്ന വില പരിധി: 1350 മുതൽ 1400 രൂപ വരെ

  • സ്റ്റോപ്-ലോസ്: 1250 രൂപ

  • ലക്ഷ്യവില: 1650 മുതൽ 1750 രൂപ വരെ

ലാർസൺ & ട്യൂബ്രോ

  • വാങ്ങാവുന്ന വില പരിധി: 3840 മുതൽ 3900 രൂപ വരെ

  • സ്റ്റോപ്-ലോസ്: 3550 രൂപ

  • ലക്ഷ്യവില: 4450 മുതൽ 4700 രൂപ വരെ

ടാറ്റ സ്റ്റീൽ

  • വാങ്ങാവുന്ന വില പരിധി: 165 മുതൽ 175 രൂപ വരെ

  • സ്റ്റോപ്-ലോസ്: 150 രൂപ

  • ലക്ഷ്യവില: 210 മുതൽ 240 രൂപ വരെ

ഇന്ത്യൻ ഹോട്ടൽസ് കമ്പനി

  • വാങ്ങാവുന്ന വില പരിധി: 800 മുതൽ 825 രൂപ വരെ

  • സ്റ്റോപ്-ലോസ്: 700 രൂപ

  • ലക്ഷ്യവില: 905 മുതൽ 1100 രൂപ വരെ

എറ്റേണൽ

  • വാങ്ങാവുന്ന വില പരിധി: 325 മുതൽ 345 രൂപ വരെ

  • സ്റ്റോപ്-ലോസ്: 300 രൂപ

  • ലക്ഷ്യവില: 410 മുതൽ 450 രൂപ വരെ

ഭാരത് ഇലക്ട്രോണിക്സ്

  • വാങ്ങാവുന്ന വില പരിധി: 380 മുതൽ 395 രൂപ വരെ

  • സ്റ്റോപ്-ലോസ്: 1250 രൂപ

  • ലക്ഷ്യവില: 495 മുതൽ 545 രൂപ വരെ

ഓഹരികളുടെ നിക്ഷേപത്തിന് പരിഗണിക്കുന്ന വില പരിധിയ്ക്കൊപ്പം നഷ്ടം പരിമിതപ്പെടുത്താനുള്ള സ്റ്റോപ്-ലോസ് നിലവാരവും റിസർച്ച് അനലിസ്റ്റ് നിർദേശിച്ചിട്ടുണ്ട്. ഓഹരികളുടെ പ്രതിദിന ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിലുള്ള സ്റ്റോപ് ലോസ് നിലവാരമാണിത്.

വില ഉയരുമ്പോൾ പിന്തുടർന്ന് വാങ്ങരുത്

നിർദേശിച്ച വാങ്ങൽ പരിധിക്കുള്ളിൽ നിന്നു മാത്രമാണ് ഓഹരികൾ നിക്ഷേപത്തിനായി പരി​ഗണിക്കേണ്ടതെന്നും വില ഉയരുമ്പോൾ പിന്തുടർന്ന് വാങ്ങുന്നത് ഒഴിവാക്കണമെന്നും എം. ശ്രീകുമാരൻ വ്യക്തമാക്കുന്നു. അതുപോലെ ഒരു ഓഹരിയിലെ നിക്ഷേപം മൂലം മൊത്തം പോർട്ട്ഫോളിയോ മൂല്യത്തിന്റെ ഒന്നു മുതൽ രണ്ട് ശതമാനത്തിൽ കൂടുതൽ നഷ്ടസാധ്യത വരാത്തവിധം നിക്ഷേപത്തുക ക്രമീകരിക്കണം. കൂടാതെ സ്റ്റോപ്-ലോസ് ക്ലോസിങ് വിലയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ദിവസ വ്യാപാരത്തിനിടെ പൊടുന്നനേയുണ്ടാകുന്ന വിലയിടിവിൽ പ്രതീക്ഷിച്ചതിലും വലിയ നഷ്ടമുണ്ടാകാമെന്നതും ശ്ര​ദ്ധിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Independent SEBI-registered research analyst M. Sreekumaran identifies six stocks to consider for Samvat 2083, with entry ranges, stop-loss levels and target prices for a 12–15-month investment horizon.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```