കേരളത്തിലടക്കം സ്‌റ്റോറുകള്‍, ദക്ഷിണേന്ത്യയിലെ മുന്‍നിര ഇലക്‌ട്രോണിക്‌സ് റീട്ടെയ്ല്‍ ഏജന്‍സി ഐപിഒയ്ക്ക്

300 കോടി രൂപയുടെ വീതം പുതിയ ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ ഓഫര്‍ ഫോര്‍ സെയിലും (Offer For Sale) ഓഹരി വില്പനയില്‍ ഉണ്ടാകും
കേരളത്തിലടക്കം സ്‌റ്റോറുകള്‍, ദക്ഷിണേന്ത്യയിലെ മുന്‍നിര ഇലക്‌ട്രോണിക്‌സ് റീട്ടെയ്ല്‍ ഏജന്‍സി ഐപിഒയ്ക്ക്
Published on

ദക്ഷിണേന്ത്യയില്‍ വിപുലമായ നെറ്റ്‌വര്‍ക്കുള്ള പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് റീട്ടെയ്ല്‍ സത്യാ ഏജന്‍സീസ് (Satya Agencies) പ്രാഥമിക ഓഹരിവില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. 600 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ വര്‍ഷം തന്നെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം.

കേരളത്തില്‍ അടക്കം റീട്ടെയ്ല്‍ ശൃംഖലയുള്ള സത്യാ ഏജന്‍സീസിന്റെ ആസ്ഥാനം തമിഴ്‌നാടാണ്. 300 കോടി രൂപയുടെ വീതം പുതിയ ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ ഓഫര്‍ ഫോര്‍ സെയിലും (Offer For Sale) ഓഹരി വില്പനയില്‍ ഉണ്ടാകും. നിലവിലെ പ്രമോട്ടര്‍മാരായ ജോണ്‍സണ്‍ അസാരിയ, ജോണ്‍ സത്യ, ചാള്‍സ് പക്കിരാജ് എന്നിവര്‍ തങ്ങളുടെ കൈവശമുള്ള 100 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും.

നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനും പുതിയ റീട്ടെയ്ല്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും പണം സമാഹരിക്കുകയാണ് ഐപിഒ വഴി ലക്ഷ്യമിടുന്നത്. 2005ലാണ് സത്യാ ഏജന്‍സീസ് ആരംഭിക്കുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്‌ട്രോണിക്‌സ് രംഗത്തെ മുന്‍നിര വില്പനക്കാരാണ് അവര്‍. ആന്ധ്രപ്രദേശ്, കേരള, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളില്‍ ഷോപ്പുകളുണ്ട്.

ഈ സംസ്ഥാനങ്ങളിലായി 400ലേറെ ഇലക്‌ട്രോണിക് മൊബൈല്‍ സ്‌റ്റോറുകള്‍ സത്യാ ഏജന്‍സീസിന് സ്വന്തമായുണ്ട്.

Satya Agencies plans a ₹600 crore IPO to expand its electronics retail network across South India, including Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com