38 ലക്ഷം തൊഴിലവസരങ്ങള്‍, സൗദിയുടെ സ്വപ്‌ന പദ്ധതി നിയോം ഓഹരി വിപണിയിലെത്തും

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. 500 ബില്യണ്‍ ഡോളര്‍ ചെലവിട്ട് സൗദി നിര്‍മിക്കുന്ന നഗരമാണ് നിയോം. വടക്കുപടിഞ്ഞാറന്‍ സൗദിയിലെ തബൂക്ക് പ്രവിശ്യയിലാണ് നിയോം ഉയരുന്നത്.

നിയോമിലെ 170 കി.മീ നീളവും 200 മീറ്റര്‍ വീതിയുമുള്ള ദി ലൈന്‍ എന്ന കെട്ടിട സമുച്ഛയത്തിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം സൗദി പുറത്തുവിട്ടിരുന്നു. ലംബമായി നിര്‍മിക്കപ്പെടുന്ന ഒരു കണ്ണാടിക്കുള്ളിലായിരിക്കും ദി ലൈന്‍ സ്ഥിതി ചെയ്യുക. റോഡുകളോ , കാറുകളോ ഒന്നും മിറര്‍ ലൈനില്‍ ഉണ്ടാവിട്ട. 100 ശതമാനം റിനീവബിള്‍ എന്‍ര്‍ജിയാണ് ലൈനില്‍ ഉപയോഗിക്കുക. 9 മില്യണ്‍ ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ലൈനിന് ഉണ്ടാവും. 2030 ഓടെ 38 ലക്ഷം തൊഴിലവസരങ്ങളാണ് ദി ലൈന്‍ സൃഷ്ടിക്കുക



പദ്ധതിയുമായി ബന്ധപ്പെട്ട നിക്ഷേപ ഫണ്ട് 2024ല്‍ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. നിലവില്‍ പദ്ധതിക്കായി 80 ബില്യണ്‍ ഡോളര്‍ (300 മില്യണ്‍ റിയാല്‍) നീക്കിവെച്ചിട്ടുണ്ട്. നിയോം നിക്ഷേപ ഫണ്ട് 400 ബില്യണ്‍ റിയാല്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ നിയോമിനോട് സഹകരിക്കുമെന്ന് അറിയിച്ച കമ്പനികളിലും നിയോം നിക്ഷേപം നടത്തും.



2030 വരെയുള്ള ആദ്യഘട്ടത്തിന് 1.2 ട്രില്യണ്‍ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതു നിക്ഷേപ ഫണ്ടിലൂടെയാവും ഇക്കാലയളവിലെ പകുതി തുകയും കണ്ടെത്തുക. ബാക്കിയുള്ള 600 ബില്യണ്‍ റിയാല്‍ സോവെറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, സ്വകാര്യ നിക്ഷേപങ്ങള്‍ എന്നിവരിലൂടെയാവും കണ്ടെത്തുക. 2017ല്‍ ആണ് സൗദി നിയോം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പുതിയ ഭാവി എന്നാണ് നിയോം എന്ന വാക്കിന്റെ അര്‍ത്ഥം. 10,000 സ്‌ക്വയര്‍ മൈല്‍ ചുറ്റളവിലാണ് നഗരം ഉയരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it