പോര്‍ട്ട്‌ഫോളിയോയില്‍ പുതിയ ഓഹരികളുമായി സൗരഭ് മുഖര്‍ജി, ഏതൊക്കെയാണെന്ന് അറിയാം

തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ പുതിയ ഓഹരികളെ കൂട്ടിച്ചേര്‍ത്ത് മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റമെന്റ് ഓഫീസറും നിക്ഷേപവിദഗ്ധനുമായ സൗരഭ് മുഖര്‍ജി. പിപ്പറ്റ്, ബീക്കര്‍ തുടങ്ങിയ ലാബ് ഉപകരണ നിര്‍മാണ കമ്പനിയായ ടാര്‍സണ്‍, ഫാര്‍മസ്യൂട്ടിക്കല്‍, അഗ്രോകെമിക്കല്‍സ്, പെര്‍ഫോമന്‍സ് ഇന്‍ഡസ്ട്രി എന്നിവയ്ക്കായി പ്രത്യേക രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ പൗഷക് ലിമിറ്റഡ് എന്നിവയാണ് സ്മാള്‍ ക്യാപ് പോര്‍ട്ട്‌ഫോളിയോയില്‍ സൗരഭ് മുഖര്‍ജി പുതുതായി സ്വന്തമാക്കിയ ഓഹരികള്‍. 766, 11899 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഈ ഓഹരികളുടെ ഇന്നത്തെ വില.

ലാര്‍ജ് ക്യാപ് പോര്‍ട്ട്‌ഫോളിയോയില്‍ ഐസിഐസിഐ ലൊമ്പാര്‍ഡ്, ടിസിഎസ് എന്നിവയുടെ ഓഹരികളും ഇന്ത്യയിലെ തന്നെ മികച്ച നിക്ഷേപകനായ സൗരഭ് മുഖര്‍ജി വാങ്ങിയിട്ടുണ്ട്. 1356 രൂപയാണ് ഐസിഐസിഐ ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഇന്നത്തെ ഓഹരി വില. 3697 രൂപയിലാണ് ടിസിഎസ് ഇന്ന് വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓരോ വര്‍ഷവും മൂന്ന് ലക്ഷം പേരെ പുതുതായി പരിശീലിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണ് ടിസിഎസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗരഭ് മുഖര്‍ജി പോര്‍ട്ട്‌ഫോളിയോയിലെ പുതിയ ഓഹരികളെ കുറിച്ച് വ്യക്തമാക്കിയത്.



Related Articles

Next Story

Videos

Share it