മറ്റൊരു ഐ.പി.ഒ യുമായി എസ്.ബി.ഐ എത്തുന്നു, ഓഹരി ഉടമകൾക്ക് കൂടുതൽ വരുമാനം; റെക്കോർഡ് ഉയരത്തിലേക്ക് നടന്നു കയറി ഓഹരി

ഐ.പി.ഒ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ബാങ്കിന്റെ മൊത്തത്തിലുള്ള മൂല്യം കൂടുതൽ ഉയരും
SBI logo, Indian Rupee
Image : SBI website and Canva
Published on

എസ്.ബി.ഐയുടെ അസറ്റ് മാനേജ്‌മെന്റ് വിഭാഗമായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ (SBIFML) ഐ.പി.ഒക്ക് ബാങ്കിന്റെ സെൻട്രൽ ബോർഡ് അംഗീകാരം നൽകി.ഐ.പി.ഒ വഴി എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിലെ 6.3 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ സ്ഥാപനത്തിന് കൂടുതൽ മൂല്യം ലഭിക്കുമെന്നും ഓഹരി ഉടമകൾക്ക് കൂടുതൽ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. എസ്‌ബി‌ഐ കാർഡ്‌സിനും എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസിനും ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന എസ്‌ബി‌ഐയുടെ മൂന്നാമത്തെ അനുബന്ധ സ്ഥാപനമായിരിക്കും എസ്‌ബി‌ഐ ഫണ്ട്‌സ് മാനേജ്‌മെന്റ്.

റെക്കോർഡ് ഉയരത്തിൽ ഓഹരി

ഈ സുപ്രധാന പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, എസ്.ബി.ഐയുടെ ഓഹരി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. മികച്ച രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവിട്ടതിന് ശേഷമാണ് ഓഹരി വിപണിയിൽ എസ്.ബി.ഐയുടെ മുന്നേറ്റം. ഈ മുന്നേറ്റത്തിലൂടെ എസ്.ബി.ഐയുടെ വിപണി മൂല്യം (Market Cap) 100 ബില്യൺ ഡോളർ ക്ലബിൽ എത്തിച്ചേർന്നു.

ബി‌എസ്‌ഇയിൽ ഇന്‍ട്രാഡേയില്‍ എസ്‌ബി‌ഐ ഓഹരികൾ 1.47 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയായ 971.15 രൂപയിൽ എത്തി. ഇത് സ്ഥാപനത്തിന്റെ വിപണി മൂല്യം 8.96 ലക്ഷം കോടി രൂപയാക്കി ($ 100 ബില്യണിൽ കൂടുതൽ).

ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില കമ്പനികളുടെ പട്ടികയിലാണ് ഇപ്പോൾ എസ്.ബി.ഐയും ഇടം പിടിച്ചിരിക്കുന്നത്. ഇത് ബാങ്കിന്റെ സാമ്പത്തിക ഭദ്രതയും ശക്തമായ വളർച്ചാ സാധ്യതകളും വ്യക്തമാക്കുന്നു. എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ ഐ.പി.ഒ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ബാങ്കിന്റെ മൊത്തത്തിലുള്ള മൂല്യം കൂടുതൽ ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ നീക്കം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ഒരു വലിയ ഊർജ്ജമാണ് നൽകുന്നത്.

SBI announces SBIFML IPO, driving its shares to record highs and pushing market cap beyond $100 billion.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com