തെരുവ് കച്ചവടക്കാര്‍ക്ക് വായ്പയുമായി എസ്.ബി.ഐ

കേരളത്തിലെ തെരുവ് കച്ചവടക്കാര്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീ മിഷനുമായി സഹകരിച്ച് 'പ്രധാനമന്ത്രി സ്വനിധി വായ്പ മേള' സംഘടിപ്പിച്ചു. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ തിരുവനന്തപുരം സര്‍ക്കിളിന്റെ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിര്‍വഹിച്ചു.

മേളയുടെ ആദ്യ ദിവസം തന്നെ കേരളത്തിലുടനീളം വരുന്ന ആയിരക്കണക്കിന് തെരുവ് കച്ചവടക്കാര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി.
7 ശതമാനം പലിശ സബ്സിഡി
കോവിഡ് അനുബന്ധ ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് പി.എം സ്വനിധി. ആദ്യഘട്ടത്തില്‍ 10,000 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും മൂന്നാം ഘട്ടത്തില്‍ 50,000 രൂപയും അങ്ങനെ ആകെ 80,000 രൂപ വരെ വായ്പയായി അനുവദിക്കും. വായ്പക്ക് 7 ശതമാനം പലിശ സബ്സിഡി ലഭ്യമാണ്.
ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവര്‍ക്കാണ് അടുത്തഘട്ട വായ്പ ലഭ്യമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമിടപാട് നടത്തുന്നവര്‍ക്ക് വായ്പാ കാലയളവില്‍ ബോണസും ലഭ്യമാക്കും.
ആധാര്‍ കാര്‍ഡ്, ഫോട്ടോ, തെരുവുകച്ചവടക്കാരെന്ന് തെളിയിക്കുന്ന നഗരസഭ രേഖ (ഓണ്‍ലൈനില്‍ ലഭ്യം) എന്നിവ മാത്രമാണ് വായ്പയ്ക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it