തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി വേണ്ടെന്ന് മ്യൂച്വല്‍ ഫണ്ടുകളോട് സെബി

ചില മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ പരസ്യങ്ങളിലും ബ്രോഷറുകളിലും അവതരണങ്ങളിലും മറ്റും നിക്ഷേപങ്ങള്‍ക്ക് സ്ഥിരമായ വരുമാനം ലഭിക്കുമെന്ന് പറയാറുണ്ട്. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രീകരണങ്ങള്‍ ഉപയോഗിക്കുന്ന ഈ പ്രവണത എത്രയും വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് മ്യൂച്വല്‍ ഫണ്ടുകളോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആവശ്യപ്പെട്ടു.

1996 ലെ സെബി (മ്യൂച്വല്‍ ഫണ്ട്) റെഗുലേഷനില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരസ്യ കോഡിന് അനുസൃതമല്ലാത്ത രീതിയില്‍ ചില കൈകാര്യ ആസ്തി കമ്പനികള്‍ പരസ്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സെബിയുടെ നിര്‍ദ്ദേശം. ചില അനുമാനങ്ങളുടെയും പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരം ചിത്രീകരണങ്ങളില്‍ ഭാവി വരുമാനം കാണിക്കുന്നത്. അതിനാല്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് സെബി പറഞ്ഞു.

ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും എല്ലാ മാധ്യമങ്ങളില്‍ നിന്നും അത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യാനും അവ ഉപയോഗിക്കരുതെന്ന് വിതരണക്കാരെ ഉപദേശിക്കാനും സെബി ആവശ്യപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it