

ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സംയുക്തമായി സൗജന്യമായി മലയാളത്തില്‍ ഓണ്‍ലൈന്‍ ആയി നിക്ഷേപ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. .സെബി SMARTs trainer ഡോ.സനേഷ് ചോലക്കാട് ആണ് ക്ലാസുകള്‍ നയിക്കുന്നത്. നവംബറില്‍ നടക്കുന്ന ക്ലാസുകളെ കുറിച്ച് അറിയാം.
ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ക്ലാസ് നവംബര്‍ രണ്ടിന് രാത്രി എട്ട് മണിക്ക് നടക്കും
മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം - കണ്ടെത്താം മികച്ച മ്യൂച്ചല്‍ ഫണ്ടുകളെ എന്ന വിഷയത്തിലാണ് നവംബര്‍ 9 രാത്രി 8 ന്ക്ലാസ്. നവംബര്‍ 16ന് രാത്രി 8 മണിക്ക് നടക്കുന്ന ക്ലാസില്‍ മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം എന്നതാകും ചര്‍ച്ച ചെയ്യുക. മണി -സ്വര്‍ണം, വെള്ളി തുടങ്ങിയവയില്‍ ലാഭാകരമായി എങ്ങനെ നിക്ഷേപിക്കാമെന്നതിനെ കുറിച്ചാണ് നവംബര്‍ 23ന് രാത്രി 9 മണിക്ക് ക്ലാസ് നടക്കുക. സ്വന്തം പണം എങ്ങനെ കൈകാര്യം ചെയ്യാം? എന്ന വിഷയത്തില്‍ നവംബര്‍ 30ന് ക്ലാസ് നടക്കും.
ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ 9847436385 എന്ന നമ്പറില്‍ വാട്‌സ്ആപ് സന്ദേശം അയക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine