കൊച്ചിയിലേക്ക് സെബി എത്തുന്നു; നിക്ഷേപ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ പുതിയ നീക്കങ്ങള്‍

നിക്ഷേപകര്‍ക്ക് ആപ്പിലൂടെ പരാതി നല്‍കാം; വിവിധ ഭാഷകളില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഐ സംവിധാനവും ഒരുക്കുന്നു
സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍
സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍
Published on: 

കേരളത്തിലെ നിക്ഷേപക സമൂഹത്തിന് ആവേശമായി കൊച്ചിയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി (SEBI). നിക്ഷേപകര്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കമെന്ന് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി.

കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ സെബി ചെക്ക്

നിക്ഷേപ തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച സെബി ചെക്ക് (SEBI Check) സംവിധാനത്തിന്റെ സേവനങ്ങള്‍ വിപുലീകരിക്കും. നിക്ഷേപത്തിനായി പണം കൈമാറുന്ന ബാങ്ക് അക്കൗണ്ടുകളുടെയും യുപിഐ ഐഡികളുടെയും ആധികാരികത പരിശോധിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. വ്യാജ ട്രേഡിംഗ് ആപ്പുകള്‍ തിരിച്ചറിയുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും.

നിക്ഷേപകര്‍ക്ക് ആപ്പ് വഴി നേരിട്ട് പരാതികള്‍ നല്‍കാനുള്ള സൗകര്യവും സെബി വികസിപ്പിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ വിവിധ ഭാഷകളില്‍ നിക്ഷേപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള സംവിധാനവും ഒരുക്കും.

മറന്നുപോയതോ ദീര്‍ഘകാലമായി ഇടപാടുകളില്ലാത്തതോ ആയ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ മിത്ര (MITRA) പ്ലാറ്റ്ഫോമും സഹായിക്കും. ഓഹരി വിലയിലെ കൃത്രിമ ഇടപെടലുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ നിര്‍ദേശങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയ്ക്കെതിരെയുള്ള നിരീക്ഷണവും നടപടികളും തുടരുമെന്നും അദ്ദഹം പറഞ്ഞു.

നേരത്തെ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ മുഖ്യാതിഥിയായി സംസാരിച്ച തുഹിന്‍ കാന്ത പാണ്ഡെ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ സെക്യൂരിറ്റീസ് വിപണിയിലെ നിക്ഷേപകരുടെ എണ്ണം ആറ് മടങ്ങായി വര്‍ധിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```