വിപണിയിൽ സെക്ടർ റൊട്ടേഷൻ: 2025 ല്‍ ഇടിഞ്ഞ ഓഹരികള്‍ 2026 ല്‍ നേട്ടത്തിലാകുമോ?

2024 ൽ പിന്നിലായിരുന്ന പല മേഖലകളും 2025 ൽ മുൻനിരയിലേക്ക് വന്നു
stock market
Image courtesy: Canva
Published on

2025 ൽ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രകടമായ ഒരു 'സെക്ടർ റൊട്ടേഷൻ' (Sector Rotation) നടന്നിട്ടുണ്ട്. 2024 ൽ പിന്നിലായിരുന്ന പല മേഖലകളും 2025 ൽ മുൻനിരയിലേക്ക് വരികയും, 2024 ല്‍ നേട്ടത്തിലായിരുന്നവര്‍ പിന്നിലാവുകയും ചെയ്തു. 2024 ൽ വെറും 5 ശതമാനം മാത്രം വളർന്ന മാരുതി സുസുക്കി, 2 ശതമാനം ഇടിഞ്ഞ ഹിൻഡാൽകോ, എസ്ബിഐ ലൈഫ് എന്നിവ 2025 ൽ 50 ശതമാനത്തിലധികം വളർച്ച നേടി. ബിഎസ്ഇ മെറ്റൽ ഇൻഡക്സ് 27 ശതമാനവും പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് 17.2 ശതമാനവും നേട്ടമുണ്ടാക്കി.

തിളക്കം മങ്ങി

അതേസമയം 2024 ൽ മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകൾക്ക് 2025 ൽ തിളക്കം നഷ്ടപ്പെട്ടു. ബിഎസ്ഇ റിയൽറ്റി ഇൻഡക്സ് (17% ഇടിവ്), എസ്എംഇ ഐപിഒ ഇൻഡക്സ് (16.5% ഇടിവ്), ഐടി ഇൻഡക്സ് (15% ഇടിവ്) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ട്രെന്റ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളും 2025 ൽ വലിയ ഇടിവ് രേഖപ്പെടുത്തി.

2025 ലെ നഷ്ടം 2026 ൽ നേട്ടമാകുമോ എന്നത് ഓഹരികളുടെ അടിസ്ഥാനപരമായ കരുത്തും (Fundamentals) മൂല്യനിർണയവും (Valuations) അനുസരിച്ചിരിക്കും. വിപണിയിലെ നിലവിലെ പ്രവണതകൾ 2026 ന്റെ തുടക്കത്തിലും തുടരാൻ സാധ്യതയുണ്ടെന്നും പെട്ടെന്നൊരു മാറ്റം ഉണ്ടായേക്കില്ലെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എങ്കിലും ഓരോ കമ്പനിയുടെയും ലാഭക്ഷമതയും വിപണിയിലെ മാറ്റങ്ങളും മുൻനിർത്തി 2025 ല്‍ ഇടിവിലായിരുന്നവര്‍ 2026 ൽ തിരിച്ചുപിടിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

വിപണിയിലെ സെക്ടർ റൊട്ടേഷനെ ഒരു റിലേ ഓട്ടം പോലെ കാണാവുന്നതാണ്. വേഗത്തിൽ ഓടി തളരുന്നവർ ഒരു ഘട്ടത്തിൽ മാറിനിൽക്കുമ്പോൾ പുതിയ ഊർജവുമായി അടുത്ത വിഭാഗം ഓട്ടം ഏറ്റെടുക്കുന്നു.

Sector rotation shaped the 2025 Indian stock market—investors now eye 2026 for potential rebounds in underperforming stocks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com