സെൻകോ ഗോൾഡ് ഐ.പി.ഒ ജൂലൈ 4 മുതൽ

കൊൽക്കത്ത ആസ്ഥാനമായ ജുവലറി റീട്ടെയ്ൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ജൂലൈ 4 മുതൽ 6 വരെയാണ് ഐ.പി.ഒ.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 301-317 രൂപയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 47 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ നിക്ഷേപം നടത്താം.
405 കോടി രൂപ സമാഹരിക്കും
ഐ.പി.ഒ വഴി 405 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 270 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 135 കോടി രൂപയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 14ന് ഓഹരികൾ ബി.എസ്.ഇ യിലും എൻ.എസ്. ഇയിലും ലിസ്റ്റ് ചെയ്യും.
50% ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിനും(QIB) 15% നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35% ചെറുകിട നിക്ഷേപകർക്കും നീക്കിവെച്ചിട്ടുണ്ട്.
ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിങ് മാനേജർമാർ.
Related Articles
Next Story
Videos
Share it