ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍

ഓഹരി സൂചികകള്‍  വീണ്ടും നേട്ടത്തില്‍
Published on

ഇന്നലത്തെ നഷ്ടം മറികടന്ന് ഓഹരി വിപണി. സെന്‍സെക്സ് 396.22 പോയിന്റ് നേട്ടത്തില്‍ 38,989.74ലിലും നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 11,571.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1236 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.

വേദാന്ത, കോള്‍ ഇന്ത്യ, എംആന്റ്എം, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി..ലോഹം, വാഹനം, ബാങ്ക്, ഊര്‍ജം, ഇന്‍ഫ്ര, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്കാണ് പ്രധാനമായും നേട്ടമുണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com