

ഓഹരിവിപണിയിൽ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാനിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 169.56 പോയന്റ് താഴ്ന്ന് 36,025.54 ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 69.30 പോയന്റ് നഷ്ടത്തില്‍ 10,780.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 692 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1829 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എച്ച്‌സിഎല്‍ ടെക്, സിപ്ല, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വാഹനം, ബാങ്ക്, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine