സെന്‍സെക്സ് സര്‍വ കാല ഉയരത്തില്‍

സെന്‍സെക്സ്   സര്‍വ കാല    ഉയരത്തില്‍
Published on

ഓഹരി വിപണിയില്‍ മുംബൈ സൂചികയായ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചു. 529.82 പോയന്റ് ഉയര്‍ന്ന് 40,889.23ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159.40 പോയന്റ് നേട്ടത്തില്‍ 12,073.80ലും. ബിഎസ്ഇയിലെ 1384 ഓഹരികള്‍ നേട്ടത്തിലും 1088 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലോഹം, വാഹനം, ബാങ്ക്, ഫാര്‍മ, ഐടി, അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങള്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും യുഎസ്-ചൈന വ്യാപാരക്കരാറിലെ പുരോഗതിയുമാണ് വിപണിയെ സ്വാധീനിച്ചത്.

ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ , ഇന്‍ഡസിന്റ് ബാങ്ക് എന്നവ മികച്ച നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.സീ എന്റര്‍ടെയന്‍മെന്റ്, ഒഎന്‍ജിസി, യെസ് ബാങ്ക്, പവര്‍ ഗ്രിഡ്, ബിപിസിഎല്‍, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടമാണുണ്ടായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com