ബജറ്റ് കണ്ടിട്ടു മതി ഇനി, നിക്ഷേപക ചിന്തയില്‍ ഇടിഞ്ഞ് ഓഹരി വിപണി; മെറ്റല്‍ ഓഹരികളില്‍ ലാഭമൂറ്റ്

ബജറ്റ് ദിനത്തില്‍ ബിഎസ്ഇയും എന്‍എസ്ഇയും പൂര്‍ണ വ്യാപാര സെഷനുകള്‍ നടത്തുമെന്ന് എക്സ്ചേഞ്ചുകള്‍ അറിയിച്ചിട്ടുണ്ട്
ബജറ്റ് കണ്ടിട്ടു മതി ഇനി, നിക്ഷേപക ചിന്തയില്‍ ഇടിഞ്ഞ് ഓഹരി വിപണി; മെറ്റല്‍ ഓഹരികളില്‍ ലാഭമൂറ്റ്
Published on

ഞായറാഴ്ച കേന്ദ്ര ബജറ്റ് വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ സൂക്ഷ്മത പുലര്‍ത്തിയതോടെ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റി-50ഉം ഗണ്യമായ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്തകാലത്തെ ഉയര്‍ച്ചയ്ക്ക് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചത്.

മെറ്റല്‍ ഓഹരികളിലാണ് ഇന്ന് ഏറ്റവും ശക്തമായ വില്‍പന സമ്മര്‍ദ്ദം ഉണ്ടായത്. അടുത്തിടെ ഉണ്ടായ കുതിപ്പിന് പിന്നാലെ വ്യാപകമായ പ്രൊഫിറ്റ് ബുക്കിംഗാണ് നടന്നത്. ബാങ്കിങ്, ഐടി ഓഹരികളും വിപണിയുടെ ഇടിവിന് കാരണമായി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളുടെ അഭാവം, വിദേശ നിക്ഷേപകരുടെ വില്‍പന, രൂപയുടെ ദൗര്‍ബല്യം എന്നിവയും വിപണിയുടെ മനോഭാവത്തെ ബാധിച്ചു.

ഫെബ്രുവരി 1 നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. നികുതി നയങ്ങള്‍, സര്‍ക്കാര്‍ ചെലവ്, വിവിധ മേഖലകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ബജറ്റില്‍ എന്ത് പ്രഖ്യാപനങ്ങളുണ്ടാകും എന്ന കാത്തിരിപ്പാണ് നിക്ഷേപകരെ സൂക്ഷ്മതയിലേക്ക് നയിക്കുന്നത്. പലരും ലാഭമെടുത്ത് പുറത്തുകടക്കുകയായിരുന്നു.

ബജറ്റ് ദിനമായ ഞായറാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കും. ബജറ്റ് ദിനത്തില്‍ ബിഎസ്ഇയും എന്‍എസ്ഇയും പൂര്‍ണ വ്യാപാര സെഷനുകള്‍ നടത്തുമെന്ന് എക്സ്ചേഞ്ചുകള്‍ അറിയിച്ചിട്ടുണ്ട്. പ്രീ-ഓപ്പണ്‍ സെഷന്‍ ഉള്‍പ്പെടെ സാധാരണ സമയക്രമത്തിലാണ് വ്യാപാരം നടക്കുക.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വിപണിയില്‍ കൂടുതല്‍ അസ്ഥിരത പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ധനകാര്യ നയങ്ങളില്‍ നിന്നുള്ള സൂചനകളും ബജറ്റിലെ മേഖലാ പ്രഖ്യാപനങ്ങളും അടുത്ത ദിവസങ്ങളില്‍ വിപണിയുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com