മൂഡിസ് റിപ്പോര്‍ട്ടില്‍ മങ്ങി സെന്‍സെക്സ്

മൂഡിസ് റിപ്പോര്‍ട്ടില്‍ മങ്ങി സെന്‍സെക്സ്
Published on

ഓഹരി വിപണിയിലെ ശുഭസൂചനകള്‍ മങ്ങി വാരാന്ത്യത്തില്‍ വ്യാപാരം അവസാനിച്ചത് നഷ്ടത്തില്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അപകടാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി മൂഡിസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് നടത്തിയ വിലയിരുത്തല്‍ പുറത്തുവന്നതാണ് വിപണിയുടെ താളം തെറ്റാന്‍ ഇടയാക്കിയത്.

40,749.33 എന്ന ചരിത്ര മുന്നേറ്റം നടത്തിയ ശേഷമാണ് സെന്‍സെക്സ് 40,324 ല്‍ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 104 പോയിന്റ് നഷ്ടത്തില്‍ 11,908 ലുമെത്തി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഓഹരികള്‍ക്ക് സാരമായ തിരിച്ചടി നേരിട്ടു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com