മുത്തൂറ്റ് ഫിനാന്‍സ് മുതല്‍ ഐ.സി.ഐ.സി.ഐ ബാങ്ക് വരെ, ഹ്രസ്വകാലത്തില്‍ വാങ്ങാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 6 ഓഹരികള്‍

രണ്ട് മുതല്‍ മൂന്ന് ആഴ്ചക്കാലത്ത് നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന ഓഹരികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്‌
indian stock market positive vibe
chatgpt and canva
Published on

അടുത്ത കാലത്തായി വലിയ വ്യതിയാനങ്ങളിലൂടെ കടന്നു പോവുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. യു.എസ്-ഇന്ത്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കമ്പനികളുടെ ഒന്നാം പാദത്തിലെ അത്ര ആകര്‍ഷകമല്ലാത്ത വരുമാനക്കണക്കുകളും ആഭ്യന്തര വിപണിയുടെ ഉയര്‍ന്ന വാല്വേഷന്‍ ആശങ്കകളുമൊക്കെയാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇപ്പോഴത്തെ ഈ റേഞ്ച്ബൗണ്ട് മാര്‍ക്കറ്റിലും ചില പ്രത്യേക ഓഹരികളില്‍ അവസരങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസിന്റെ വിഷ്ണു കാന്ത് ഉപാദ്ധ്യായും ചോയ്‌സ് ബ്രോക്കിംഗിന്റെ ഹര്‍ദ്ദിക് മതാലിയയും അടുത്ത രണ്ട് മൂന്ന് ആഴ്ചയിലേക്ക് നിക്ഷേപത്തിനായി ശിപാര്‍ശ ചെയ്തിരിക്കുന്ന ആറ് ഓഹരികള്‍ നോക്കാം.

ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank)

ഇന്നലത്തെ ക്ലോസിംഗ് വില- ₹1,465.80

ലക്ഷ്യ വില- ₹1,520-₹1,550

സ്‌റ്റോപ്പ് ലോസ്- ₹1,410

മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance)

ഇന്നലത്തെ ക്ലോസിംഗ് വില: ₹2,683.20

ലക്ഷ്യ വില- ₹3,200

സ്‌റ്റോപ്പ് ലോസ്- ₹2,520

ത്രിവേണി ടര്‍ബൈന്‍ (Triveni Turbine)

ഇന്നലത്തെ ക്ലോസിംഗ് വില-₹ 665.65

ലക്ഷ്യവില- ₹730-₹750

സ്റ്റോപ്പ്‌ലോസ്-₹620

നാഷണല്‍ അലൂമിനിയം കമ്പനി (National Aluminium Company)

ഇന്നലത്തെ ക്ലോസിംഗ് വില- ₹194.99

ലക്ഷ്യവില- ₹215- ₹218

സ്റ്റോപ്പ് ലോസ്- ₹185.50

യു.പി.എല്‍(UPL)

ഇന്നലത്തെ ക്ലോസിംഗ് വില- ₹713.75

ലക്ഷ്യവില - ₹785-₹800

സ്‌റ്റോപ്പ് ലോസ്- ₹680

ഷെഫ്‌ലര്‍ ഇന്ത്യ (Schaeffler India)

ഇന്നലത്തെ ക്ലോസിംഗ് വില- ₹4,282.20

ലക്ഷ്യവില- ₹4650-₹4700

സ്‌റ്റോപ്പ് ലോസ്- ₹4,100

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com