Begin typing your search above and press return to search.
ഒരു മാസത്തിനിടെ 170 ശതമാനത്തിലധികം വളര്‍ച്ച: അസാധാരണ നേട്ടവുമായി ഈ കമ്പനി
ഇടയ്ക്കിടെയുണ്ടാകുന്ന തിരുത്തലുകള്‍ക്കിടയിലും ഒരു മാസത്തിനിടെ അസാധാരണ നേട്ടവുമായി ശ്രീരേണുക. രാജ്യത്തെ പ്രമുഖ ഷുഗര്‍ കമ്പനികളിലൊന്നായ ശ്രീരേണുക ഒരു മാസത്തിനിടെ 173 ശതമാനം വളര്‍ച്ചയാണ് നേടിയത്. അഞ്ച് ദിവസത്തിനിടെ മാത്രം 22 ശതമാനത്തിന്റെ വളര്‍ച്ച. ഒരുവര്‍ഷം മുമ്പ് 11.70 രൂപയായിരുന്ന ഓഹരി വില ഇന്ന് (11.10) 41.30 രൂപയിലാണ് എത്തി നില്‍ക്കുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വളര്‍ച്ച. ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ശ്രീരേണുകയുടെ ഓഹരി വില അന്‍പത് കടന്നേക്കും.
അതേസമയം നാലാഴ്ചകള്‍ക്ക് മുമ്പ് കേന്ദ്രം നടത്തിയ ഒരു പ്രഖ്യാപനമാണ് ശ്രീരേണുകയുടെ വളര്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നത്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഈ ഷുഗര്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളുകള്‍ ലഭ്യമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതുവഴി വാഹന മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം മറ്റ് ഷുഗര്‍ കമ്പനികളുടെ ഓഹരിവിലയെയും സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില പ്രധാനപ്പെട്ട ഷുഗര്‍ കമ്പനികളായ ബജാജ് ഹിന്ദ്, ത്രിവേണി, ദാംപുര്‍ ഷുഗര്‍ എന്നിവയേക്കാള്‍ മികച്ച പ്രകടനമാണ് ശ്രരേണുക കാഴ്ചവയ്ക്കുന്നത്.
Next Story
Videos