Begin typing your search above and press return to search.
അഞ്ചുദിവസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 16 ശതമാനത്തിലധികം: ഈ കമ്പനിയുടെ വളര്‍ച്ചയുടെ കാരണമിതാണ്
രാജ്യത്തെ പ്രമുഖ ഷുഗര്‍ കമ്പനികളിലൊന്നാണ് ശ്രീരേണുക. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മികച്ച ഉയര്‍ച്ചയാണ് ഈ കമ്പനി ഓഹരി വിപണിയിലുണ്ടാക്കിയത്. അഞ്ച് ദിവസത്തിനിടെ 16 ശതമാനത്തിലധികം വളര്‍ച്ച. സൂചികകള്‍ തിരുത്തലുകളിലേക്ക് വീഴുമ്പോഴും ശ്രീ രേണുകയുടെ ഓഹരിവില ഉയരുകയാണ്. ഒരു മാസം മുമ്പ് 15.45 ഉണ്ടായിരുന്ന ഓഹരി വില ഇന്ന് (17-06-2021, 11.30) 27.65 ലാണ് എത്തി നില്‍ക്കുന്നത്. ഒരുവര്‍ഷം മുമ്പ് 7.9 രൂപയായിരുന്നു ഒരു ഓഹരിയുടെ വില. ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വളര്‍ച്ച. ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ശ്രീരേണുകയുടെ ഓഹരി വില അന്‍പത് കടക്കുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ രണ്ടാഴ്ച മുമ്പ് കേന്ദ്രം നടത്തിയ ഒരു പ്രഖ്യാപനമാണ് ഇന്ത്യയിലെ തന്നെ മികച്ച ഷുഗര്‍ കമ്പനിയായ രേണുകയുടെ ഓഹരി വില ഉയരാന്‍ കാരണം. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഈ ഷുഗര്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളുകള്‍ ലഭ്യമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതുവഴി വാഹന മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം മറ്റ് ഷുഗര്‍ കമ്പനികളുടെ ഓഹരിവിലയെയും സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില പ്രധാനപ്പെട്ട ഷുഗര്‍ കമ്പനികളായ ബജാജ് ഹിന്ദ്, ത്രിവേണി, ദാംപുര്‍ ഷുഗര്‍ എന്നിവയേക്കാള്‍ മികച്ച പ്രകടനമാണ് ശ്രരേണുക കാഴ്ചവയ്ക്കുന്നത്.
Next Story
Videos