ശ്രീറാം പ്രോപ്പര്‍ട്ടീസ് ഉള്‍പ്പെടെ ഈയാഴ്ച നടക്കുന്നത് 4 ഐപിഒകള്‍

ഐപിഓകളില്‍ പേടിഎമ്മും സ്റ്റൈര്‍ഹെല്‍ത്തും അത്ര പച്ചപിടിക്കാതെ പോയെങ്കിലും കമ്പനികള്‍ ഓഹരിവില്‍പ്പനയ്ക്കുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള സ്റ്റാര്‍ ഹെല്‍ത്തിന്റെ ലിസ്റ്റിംഗ് വെള്ളിയാഴ്ച (ഡിസംബര്‍ 10) ഉണ്ടാകും.

അതേസമയം ശ്രീറാം പ്രോപ്പര്‍ട്ടീസ് ഉള്‍പ്പെടെയുള്ള നാല് കമ്പനികളാണ് ഈ വാരം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി ഇറങ്ങുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ആനന്ദ് റാഠി വെല്‍ത്ത് ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് (ഡിസംബര്‍ 6 ന്) ആരംഭിച്ചു. ഇതാ ഈ ആഴ്ചയിലെ ഐപിഒ വിശദാംശങ്ങള്‍ ഒറ്റ നോട്ടത്തില്‍.
1. ശ്രീറാം പ്രോപ്പര്‍ട്ടീസ്
ഡിസംബര്‍ 8 മുതല്‍ 10 വരെയാണ് ഓഹരികള്‍ക്കായി അപേക്ഷിക്കാന്‍ സമയമുള്ളത്.
125 ഓഹരികളുടെ ഗുണിതങ്ങളായി വേണം ബിഡ് സമര്‍പ്പിക്കാന്‍.
പ്രൈസ് ബാന്‍ഡ് 113- 118 രൂപയാണ്.
250 കോടി രൂപ പുതിയ ഓഹരികള്‍ അനുവദിച്ചും 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുഖേനയുമാണ് ഫണ്ട് ശേഖരിക്കുക.
ശ്രീറാം ഗ്രൂപ്പിന് കീഴില്‍ 2000 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപകമ്പനിയാണ് ശ്രീറാം പ്രോപ്പര്‍ട്ടീസ്. ദക്ഷിണേന്തയിലെ്ര്ര പമുഖമായ ഭവന നിര്‍മാണ കമ്പനികളിലൊന്നാണിത്.
കടബാധ്യത കുറയ്ക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഫണ്ട് ശേഖരിക്കുന്നതെന്നാണ് കമ്പനി നേതൃത്വം അറിയി്ച്ചിട്ടുള്ളത്.
2. മെട്രോ ബ്രാന്‍ഡ്സ്
ഐപിഒ തീയതി ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 14 വരെ.
295 കോടി രൂപയുടെ പുതിയ ഓഹരികള്‍ അനുവദിക്കും. കൂടാതെ, 21,.45 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും കൈമാറ്റം ചെയ്യപ്പെടും.
റീറ്റെയില്‍ അപേക്ഷകര്‍ക്ക് 35 ശതമാനം ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്നതില്‍ 225 കോടി രൂപ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ചിലവഴിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ മുന്‍നിര ഫുട്വെയര്‍ നിര്‍മാണ കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്സ്. സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 136 നഗരങ്ങളിലായി 598 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
3. മാപ് മൈ ഇന്ത്യ
ഐപിഒ ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 13 വരെയാണ്.
ലോട്ട് എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,033 രൂപ നിലവാരത്തിലാകും പ്രൈസ് ബാന്‍ഡ് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ നിക്ഷേപകരായക്വാല്‍കോം ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്പനിയില്‍ നിന്നും പുറത്തിറങ്ങാനാവും. ഇതിലൂടെ 1,00,63,945 ഓഹരികളാവും കൈമാറ്റം ചെയ്യപ്പെടുക.
ഡിജിറ്റല്‍ മാപ്പുകളും ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള ഡാറ്റ വിശകലനവും സോഫ്റ്റ്വയര്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന രംഗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നാണ് മാപ് മൈ ഇന്ത്യ. അഥവാ സിഇ ഇന്‍ഫോ സിസ്റ്റംസ്.
4. റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്
ഡിസംബര്‍ 7 മുതല്‍ 9 വരെയാണ് ഐപിഒ.
പ്രൈസ് ബാന്‍ഡ് 405- 425 രൂപ നിലവാരത്തിലാണ്.
375 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി 2.2 കോടി ഓഹരികളും കൈമാറ്റം ചെയ്യപ്പെടും.
5 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കര്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
ഓഹരി വില്‍പ്പനയിലൂടെ 1,335.73 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കടബാധ്യത കുറയ്ക്കുന്നതിനും മറ്റൊരു കമ്പനിയെ ഏറ്റെടുക്കാനും സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനുമായി ചിലവഴിക്കും.
ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വിനോദ സഞ്ചാര, യാത്രാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സോഫ്റ്റ്വയര്‍ സേവനം നല്‍കുന്ന പ്രമുഖ കമ്പനികളിലൊന്നാണ്.


Related Articles

Next Story

Videos

Share it