സ്‌മോള്‍-ക്യാപ്പല്ല, നിക്ഷേപകര്‍ക്ക് ഇപ്പോള്‍ 'ആവേശം' ലാര്‍ജ്-ക്യാപ്പ് സ്‌കീമുകള്‍

സെബി മേധാവിയുടെ അഭിപ്രായ പ്രകടനവും സമ്മര്‍ദ്ദ പരിശോധനകളും സ്‌മോള്‍-ക്യാപ്പുകള്‍ക്ക് തിരിച്ചടി
Sensex, Indian rupee coins
Image : Canva and Freepik
Published on

രാജ്യത്ത് സ്‌മോള്‍-ക്യാപ്പ് നിക്ഷേപ സ്‌കീമുകളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ കൊഴിയുന്നു. 2021 ഓഗസ്റ്റിന് ശേഷം ആദ്യമായി സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ നിക്ഷേപ നഷ്ടവും കഴിഞ്ഞമാസം രേഖപ്പെടുത്തി.

സ്‌മോള്‍-ക്യാപ്പ് ഓഹരികള്‍ ഊതിവീര്‍പ്പിച്ച കുമിളകളാണെന്നും എസ്.എം.ഇ ശ്രേണിയില്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്നുമുള്ള സെബി മേധാവി മാധബി പുരി ബുച്ചിന്റെ അഭിപ്രായപ്രകടനവും തുടര്‍ന്ന് സെബിയുടെ നിര്‍ദേശപ്രകാരം സ്‌മോള്‍-ക്യാപ്പ് ഫണ്ടുകളില്‍ മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ നടത്തിയ സമ്മര്‍ദ്ദ പരീക്ഷകളുമാണ് നിക്ഷേപകരെ നിരാശരാക്കിയതെന്ന് കരുതുന്നു.

കഴിഞ്ഞമാസം 94 കോടി രൂപയുടെ നിക്ഷേപ നഷ്ടമാണ് സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ നേരിട്ടത്. ഫെബ്രുവരി വരെയുള്ള 15 മാസക്കാലയളവില്‍ പ്രതിമാസം 3,300 കോടി രൂപയുടെ നിക്ഷേപം നേടിയശേഷമായിരുന്നു മാര്‍ച്ചിലെ മലക്കംമറിച്ചില്‍. 2023ല്‍ മിഡ്, സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ ആകെ 63,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചിരുന്നു.

നിക്ഷേപം ലാര്‍ജ്-ക്യാപ്പിലേക്ക്

ഫെബ്രുവരി വരെയുള്ള കണക്കെടുത്താല്‍ ലാര്‍ജ്-ക്യാപ്പ് സ്‌കീമുകളിലേക്കുള്ള ശരാശരി പ്രതിമാസ നിക്ഷേപം 115 കോടി രൂപയായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം എത്തിയത് 2,130 കോടി രൂപയാണ്.

ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

അതായത്, സ്‌മോള്‍-ക്യാപ്പുകളെ കൈവിട്ട നിക്ഷേപകര്‍ വന്‍തോതില്‍ ലാര്‍ജ്-ക്യാപ്പിലേക്ക് കൂടുമാറിയെന്ന് വ്യക്തം. ഏതാണ്ട് 70 ശതമാനം നിക്ഷേപമാണ് ഇത്തരത്തില്‍ സ്‌മോള്‍-ക്യാപ്പുകളില്‍ നിന്ന് മാര്‍ച്ചില്‍ ലാര്‍ജ്-ക്യാപ്പിലേക്ക് എത്തിയതെന്ന് അനുമാനിക്കുന്നു.

ഇ.ടി.എഫുകള്‍ക്കും (Exchange traded funds/ETFs) മാര്‍ച്ചില്‍ സ്വീകാര്യത കൂടി. ശരാശരി നിക്ഷേപം മാര്‍ച്ചിന് മുമ്പ് പ്രതിമാസം 2,500 കോടി രൂപയായിരുന്നെങ്കില്‍ മാര്‍ച്ചിലെത്തിയ നിക്ഷേപം 10,500 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com