

2012ല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ആരംഭിച്ച സ്മാര്‍ട്ട് ഹോം അപ്ലൈന്‍സസ് കമ്പനിയായ ആറ്റംബര്‍ഗ് ടെക്‌നോളജീസ് (Atomberg Technologies) പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. അടുത്ത മാസം ഐപിഒയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. രഹസ്യാത്മക രീതിയിലായിരിക്കും ഫയലിംഗ്. ഓഹരി വിപണിയില്‍ നിന്ന് 2,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
മാര്‍ച്ച് പദത്തില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലെ നിക്ഷേപകരുടെ ഓഹരി വില്പനയ്‌ക്കൊപ്പം പുതിയ ഓഹരികളുടെ വില്പനയും ഐപിഒയിലുണ്ടാകും. 2012ല്‍ ഐഐടി ബോംബെ വിദ്യാര്‍ത്ഥികളായ മനോജ് മീണ, സിബാബ്രത ദാസ് എന്നിവര്‍ ചേര്‍ന്നാണ് ആറ്റംബര്‍ഗിന് തുടക്കമിടുന്നത്.
തുടക്കത്തില്‍ തന്നെ ടെമാസെക്, എ91 പാര്‍ട്‌ണേഴ്‌സ്, സ്റ്റെഡ്‌വ്യൂ ക്യാപിറ്റല്‍, ജങ്കിള്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയ നിക്ഷേപകരില്‍ നിന്നായി 1,700 കോടി രൂപയുടെ നിക്ഷേപം കമ്പനിക്ക് ലഭിച്ചിരുന്നു.
തുടര്‍ച്ചയായി നൂതന ഉത്പന്നങ്ങള്‍ പുറത്തിറക്കി കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. 2024 സാമ്പത്തികവര്‍ഷം 865 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 203 കോടി രൂപയിലേക്ക് കുറച്ചുകൊണ്ട് വരാനും കമ്പനിക്ക് സാധിച്ചു.
അവെന്‍ഡസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ ക്യാപിറ്റല്‍, അക്‌സിസ് ക്യാപിറ്റല്‍, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പും കഴിഞ്ഞ വര്‍ഷം ആറ്റംബര്‍ഗ് നേടിയിരുന്നു. മാര്‍ക്കറ്റിംഗിനായി വലിയതോതില്‍ കമ്പനി പണംമുടക്കുന്നുണ്ട്.
നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് അടുത്ത വര്‍ഷം ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ഫോണ്‍പേ, ബോട്ട്, ഓയോ തുടങ്ങിയ കമ്പനികളില്‍ ഇതില്‍ പെടും.
Read DhanamOnline in English
Subscribe to Dhanam Magazine