1995 ൽ സ്ഥാപിച്ച റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് (Sobha Ltd) ഇന്ത്യയിലെ 10 നഗരങ്ങളിൽ ഭവന, വാണിജ്യ, കോൺട്രാക്ച്യുൽ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ 2021-22 മൂന്നാം പാദം മുതൽ ഭവനങ്ങൾക്ക് ഡിമാൻറ്റ് വർധിച്ചിട്ടുണ്ട്. നാലാം പാദത്തിൽ വിറ്റ് വരവ് 11.60 ശതകോടി രൂപ, മൊത്തം വിറ്റത് 1.34 ദശലക്ഷം ചതുരശ്ര അടി- രണ്ടും ത്രൈമാസ തലത്തിൽ റിക്കോർഡാണ്.ക്യാഷ് ഫ്ലോ 32 % വർധിച്ച് 12.91 ശതകോടി ഡോളറായി. അറ്റ് കടം (net debt) 3.17 ശതകോടി കുറഞ്ഞു. നിലവിൽ കടം-ഓഹരി അനുപാതം 0.93.
ബാംഗ്ളൂർ, ചെന്നൈ, പൂനെ, കോയമ്പത്തൂർ, തൃശൂർ, കോഴിക്കോട്, കൊച്ചി, ഗുജറാത്ത്, മൈസൂർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പദ്ധതികൾ നടപ്പാക്കുന്നു.
2021-22 ൽ മൊത്തം വിറ്റത് 4.91 ചതുരശ്ര അടി-മറ്റൊരു റിക്കോർഡ്. ( 21 % വാർഷിക വർധനവ്). ഉപയോഗപ്പെടുത്തിയ മൂലധനത്തിൽ നിന്നുള്ള ആദായം 2020 -21 ൽ 12.3 ശതമാനമായിരുന്നത് 27.7 ശതമാനമായി വർധിച്ചു.
2022 -23 ൽ നിലവിലുള്ള ഇൻവെൻറ്ററികൾ, പുതിയ [പദ്ധതികൾ എന്നിവയുടെ ബലത്തിൽ ഇരട്ട സംഖ്യ വളർച്ച പ്രതീക്ഷിക്കുന്നു നിർമാണ യൂണിറ്റിൽ നിന്നുള്ള വരുമാനം 400 കോടി രൂപ നേടുമെന്ന് കരുതുന്നു, കോവിഡ് കാലത്തിന് മുൻപുള്ള നില കൈവരിക്കാൻ സാധിക്കും.
52 ആഴ്ചത്തെ ഏറ്റവും ഉയർന്ന ശോഭ ഓഹരിയുടെ വില യായ 1045 രൂപ ഈ വർഷം ജനുവരിയിലാണ് കൈവരിച്ചത്. അതിന് ശേഷം നിലവിൽ 50 ശതമാനത്തോളം താഴെ യാണ് വിപണനം നടക്കുന്നത് . അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് മാർജിനിൽ ഇടിവ് വരുത്തി. കോൺട്രാക്ച്യുൽ ബിസിനസിൽ മിത മായ വളർച്ച പ്രതീക്ഷിക്കുന്നു.
2022 മാർച്ച് വരെ 120.8 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട്. പ്രവര്ത്തി വൈദഗ്ധ്യം, ക്യാഷ് ഫ്ലോ എന്നിവക്കാണ് കമ്പനി ഊന്നൽ നൽകുന്നതെന്ന് എം ഡി ജഗദീഷ് നങ്ങിനേനി അഭിപ്രായപ്പെട്ടു.
മികച്ച ബ്രാൻഡിംഗ്, പ്രവർത്തന മികവ്, ഭവന, വാണിജ്യ പദ്ധതികൾക്ക് ഡിമാൻറ്റ് വർധനവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ശോഭ യുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.