സോവറിന്‍ സ്വര്‍ണ ബോണ്ട്: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

ജൂണ്‍ 24 വരെ വാങ്ങാം, ഓണ്‍ലൈന്‍ വാങ്ങിയാല്‍ ഡിസ്‌കൗണ്ടും
സോവറിന്‍ സ്വര്‍ണ ബോണ്ട്: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം
Published on

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond Scheme) 2022 -23 ആദ്യ സീരീസ് ജൂണ്‍ 20 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് വാങ്ങാം. ജൂണ്‍ 15,16,17 തീയതികളില്‍ വിപണിയുടെ ക്ലോസിംഗ് വിലകളുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ഗ്രാമിന് 5091 രൂപ നിരക്കില്‍ ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം അടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ നിരക്കില്‍ ഇളവ് ലഭിക്കും. അവര്‍ അടയ്ക്കേണ്ട തുക ഗ്രാമിന് 5041 രൂപ.

സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് പല കാരണങ്ങള്‍ കൊണ്ട് സ്വര്‍ണാഭരണത്തില്‍ നിക്ഷേപിക്കുന്നതിനെ ആദായകരമാണ്. സ്വര്‍ണ വില വര്‍ധിക്കുന്നത് അനുസരിച്ച് മൂലധന വര്‍ധനവ് ഉണ്ടാകുന്നു.കൂടാതെ 2.5 % വാര്‍ഷിക പലിശ ലഭിക്കുന്നു. കാലാവധി (8 വര്‍ഷം) വരെ നിക്ഷേപിക്കുന്നവര്‍ക്ക് മൂലധന നേട്ട നികുതി (capital gains tax ) നല്‍കേണ്ടതില്ല.

സ്വര്‍ണം സൂക്ഷിക്കുന്നതില്‍ ഉള്ള ബുദ്ധിമുട്ടുകളും ചെലവുകളില്‍ നിന്ന് ഒഴിവാകാം. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനുള്ള അവസരം ഉണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com