

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ നാലാം ഘട്ടം തിങ്കളാഴ്ച (ജൂലൈ 6) മുതല്‍ അഞ്ച് ദിവസത്തേക്ക് സബ്സ്‌ക്രിപ്ഷനായി തുറക്കും. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്‍കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരാണ് ഇഷ്യു ചെയ്യുന്നത്. ജൂലൈ ആറിന് സബ്സ്‌ക്രിപ്ഷനായി തുറക്കുന്ന നാലാം ഗഡു 2020 ജൂലൈ 10 ന് അവസാനിക്കും. ഒരു ഗ്രാമിന് 4852 രൂപയാണ്. മൂന്നാം ഘട്ട ഇഷ്യുവില്‍ ഗ്രാമിന് 4,677 രൂപയായിരുന്നു. വില വര്‍ധനവിനെ തുടര്‍ന്നാണ് ഇത്തവണത്തെ ഉയര്‍ച്ചയും. സ്വര്‍ണ്ണ ബോണ്ടുകളുടെ മൂന്നാം ഗഡു 2020 ജൂണ്‍ 12 നാണ് അവസാനിച്ചത്. അവസാന ഇഷ്യു തീയതി 2020 ജൂണ്‍ 16 വരെ ആയിരുന്നു.
ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെയുള്ള ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (എന്‍എസ്ഇ, ബിഎസ്ഇ) എന്നിവ വഴിയാണ് സ്വര്‍ണ്ണ ബോണ്ടുകള്‍ വില്‍ക്കുക. 2020-21 കാലാവധിയിലെ സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഏപ്രില്‍ 20 മുതല്‍ സെപ്റ്റംബര്‍ വരെ ആറ് തവണയായി വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ആറ് ഘട്ടങ്ങളിലെ നാലാം ഘട്ട വില്‍പ്പനയാണ് ഇപ്പോള്‍ തുറക്കുന്നത്.
ഭൗതിക രൂപത്തില്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് പകരമുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. പിന്‍വലിക്കുന്ന സമയത്ത് നിലവിലുള്ള മാര്‍ക്കറ്റ് വില ലഭിക്കുന്നു എന്നതാണ് ഗോള്‍ഡ് ബോണ്ടുകളെ ആകര്‍ഷകമാക്കുന്നത്. സംഭരണത്തിന്റെ അപകടസാധ്യതകളും ചെലവുകളും ഇതിന് ബാധകമല്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തിന്റെ വിപണി മൂല്യം ഉറപ്പുനല്‍കുകയും ചെയ്യും.
ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം കുറവു നല്‍കും.
ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അവസരമുണ്ട്. എന്നിരുന്നാലും, ഒരു നിക്ഷേപകന്‍ 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവിനു മുമ്പായി പുറത്തു കടക്കുകയാണെങ്കില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വില്‍പ്പന നടത്തി ബോണ്ടുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള ഏതൊരു ഇന്ത്യന്‍ താമസക്കാരനും എസ്ജിബിയില്‍ നിക്ഷേപിക്കാം. അതിനാല്‍ ഇന്ത്യയിലെ ഒരു സ്ഥിരതാമസക്കാരന്‍, ഹിന്ദു അവിഭക്ത കുടുംബം (HUF), ട്രസ്റ്റ്, സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് ബോണ്ടില്‍ നിക്ഷേപം നടത്താം.
എസ്ജിബി സ്‌കീം വാങ്ങുന്നതിനുള്ള കെവൈസി രേഖകള്‍ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, പാന്‍ / ടാന്‍, പാസ്പോര്‍ട്ട് (നിര്‍ബന്ധമില്ല) എന്നിവയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine