സോവറിന്‍ ഗോള്‍ഡ് ബോണ്ട്: പുതിയ സിരീസ് സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന് അവസാനിക്കും

ഒരു ഗ്രാമിന് 5091 രൂപ നിരക്കില്‍ ലഭിക്കും.
Gold bars in coins
Published on

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond Scheme) 2022 -23 ആദ്യ സീരീസ് ഇന്നവസാനിക്കുകയാണ്.  Bond സ്കീമിലൂടെ സ്വർണ സബ്‌സ്‌ക്രിപ്ഷന്‍ ഇന്നും കൂടെ എടുക്കാവുന്നതാണ്. ജൂൺ 20 നു ആയിരുന്നു ഇത്തവണത്തെ  സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചത്. ജൂണ്‍ 15,16,17 തീയതികളില്‍ വിപണിയുടെ ക്ലോസിംഗ് വിലകളുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ഗ്രാമിന് 5091 രൂപ നിരക്കില്‍ ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം അടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ നിരക്കില്‍ ഇളവ് ലഭിക്കും. അവര്‍ അടയ്ക്കേണ്ട തുക ഗ്രാമിന് 5041 രൂപ.

സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് പല കാരണങ്ങള്‍ കൊണ്ട് സ്വര്‍ണാഭരണത്തില്‍ നിക്ഷേപിക്കുന്നതിനെക്കാൾ ആദായകരമാണ്. സ്വര്‍ണ വില വര്‍ധിക്കുന്നത് അനുസരിച്ച് മൂലധന വര്‍ധനവ് ഉണ്ടാകുന്നു. കൂടാതെ 2.5 % വാര്‍ഷിക പലിശ ലഭിക്കുന്നു. കാലാവധി (8 വര്‍ഷം) വരെ നിക്ഷേപിക്കുന്നവര്‍ക്ക് മൂലധന നേട്ട നികുതി (capital gains tax ) നല്‍കേണ്ടതില്ല.

സ്വര്‍ണം സൂക്ഷിക്കുന്നതില്‍ ഉള്ള ബുദ്ധിമുട്ടുകളും ചെലവുകളില്‍ നിന്ന് ഒഴിവാകാം. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനുള്ള അവസരം ഉണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മൂമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യൂരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാകും ബോണ്ടുകളുടെ വില നിശ്ചയിക്കുക. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

നിക്ഷേപിക്കും മുൻപ് അറിയേണ്ട കാര്യങ്ങള്‍:

  • ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCIL), നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വാങ്ങാം.
  • സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്‌മെന്റ് ബാങ്കുകള്‍ക്കും ബോണ്ട് ഇഷ്യു ചെയ്യാനുള്ള അധികാരമില്ല.
  • വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്.
  • സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്.
  • പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. അതിനായി കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.
  • ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും.
  • സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും വില്‍പ്പന നടത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com